ADVERTISEMENT

മിലാന്‍ ∙ വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ നഗരമദ്ധ്യത്തിലെ സാന്‍ റോക്കോ സ്ക്വയറില്‍ വച്ച് ട്യൂണീഷ്യന്‍ അഭയാർഥി കുത്തിക്കൊന്നു. രൂപതയില്‍ നിന്നും അഭയാര്‍ത്ഥികളുടെ സേവനത്തിനായി നിയോഗിയ്ക്കപ്പെട്ട 51 കാരനായ ഫാ.റോബേര്‍ട്ടോ മല്‍ഗെസീനിയാണ് ആഹാരം വിളമ്പുന്നതിനിടെ പിന്നില്‍ നിന്നും കഴുത്തിനു കുത്തി കൊലപ്പെടുത്തിയത്. വൈദികന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

അനധികൃതമായി ഇറ്റലിയില്‍ താമസിയ്ക്കുന്ന അഭയാര്‍ഥിയാണ് വൈദികനെ കുത്തിയത്. 2015 മുതല്‍ ഇയാളോട് രാജ്യം വിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇയാള്‍ പോകാതെ അവിടെ തങ്ങുകയായിരുന്നു. മരിച്ച വൈദികനെ അടുത്തു പരിചയമുള്ള ആളാണ് അക്രമി. 1999 ല്‍ സമാനമായൊരു കൊലപാതകം നടന്നിരുന്നു. അന്നു മൊറോക്കോ സ്വദേശിയായിരുന്നു പ്രതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com