ADVERTISEMENT

ലണ്ടൻ ∙ തുടർച്ചയായ രണ്ടാം ദിവസവും ഏഴായിരത്തിലേറെ ആളുകൾ രോഗികളാകുകയും എഴുപതിലേറെ ആളുകൾ മരിക്കുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യത്തിലാണ് ബ്രിട്ടന്‍. രണ്ടാം രോഗവ്യാപനത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ഊർജിത ശ്രമത്തിലാണ് സർക്കാർ. 7018 പേർക്കാണ് ഇന്ന് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം തുടർച്ചയായ രണ്ടാംദിവസവും മരിച്ചവർ എഴുപത്തൊന്നു പേരാണ്.  

ഏറെക്കുറെ നിയന്ത്രണത്തിലായിരുന്ന കോവിഡ് രാജ്യത്ത് വീണ്ടും വ്യാപകമായതിന്റെ വ്യക്തമായ തെളിവുകളാണ് ഈ കണക്കുകൾ. ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് പ്രതിരോധനടപടികളും മുന്നൊരുക്കങ്ങളും വിശദീകരിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ നേരിട്ട് രംഗത്തിറങ്ങി. സാമൂഹിക സംയമനവും ത്യാഗമനോഭാവവും പുലർത്തിയാലെ രോഗവ്യാപനം തടയാനാകൂ എന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ആവശ്യമെങ്കിൽ കുടുതൽ ശക്തമായ നടപടികൾ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. 

കൂടുതൽ പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയും രോഗവ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് ബ്രിട്ടൻ. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 

ഒക്ടോബർ അവസാനത്തോടെ പ്രതിദിനം അഞ്ചുലക്ഷം ടെസ്റ്റുകൾ നടത്തുന്ന സ്ഥിതിയുണ്ടാകും. ഏഴ് താൽകാലിക ആശുപത്രികളിലായി 2000 കിടക്കകൾ സജ്ജമാക്കും. നാലുമാസത്തേക്കുള്ള മാസ്കും മറ്റ് പ്രോട്ടക്ടീവ് എക്യുപ്മെന്റുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഇനി മുതൽ രാജ്യത്ത് പുതുതയി ഏർപ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണായും പാർലമെന്റിന്റെ അനുമതി തേടിക്കൊണ്ടാകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹോനോക്കും അറിയിച്ചു.  

 ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിൽ കോവിഡ് ഏറ്റവും അധികം നാശം വിതച്ച ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടിവരുന്ന സ്ഥിതിയാണ്. റൊമേനിയ, സ്ലോവാക്യ, നെതർലൻഡ്സ്, ബൽജിയം എന്നിവിടങ്ങളിലെല്ലാം ദിവസേന രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്ന സ്ഥിതായാണ്. ബൽജിയത്തിൽ കോവിഡ് മരണങ്ങൾ ഇന്നലെ പതിനായിരം പിന്നിട്ടു.

കോവിഡ് ലോകത്തെ എല്ലാ ബിസിനസ് മേഖലയെയും തളർത്തിയെങ്കിലും ഏറ്റവും അധികം ബാധിച്ചത് വ്യോമയാന- വിനോദ സഞ്ചാര മേഖലെയാണ്. വ്യേമയാന രംഗത്തു മാത്രം ലോകത്താകെ 46 മില്യൻ തൊഴിൽ നഷ്ടമാണ് കോവിഡ് വരുത്തിയതെന്നാണ് എയർ ട്രാൻസ്പോർട്ട് ആക്ഷൻ ഗ്രൂപ്പിന്റെ കണ്ടെത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com