ADVERTISEMENT

ലണ്ടൻ∙ ആശ്വാസ വാർത്തകൾക്ക് വിരാമമായി ബ്രിട്ടൻ വീണ്ടും കോവിഡിന്റെ പിടിയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 71 പേരാണ്. യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന മരണനിരക്കാണിത്.

നിയന്ത്രണത്തിലായിരുന്ന കോവിഡ് രാജ്യത്ത് വീണ്ടും വ്യാപകമായതിന്റെ തെളിവുകളാണ് ഈ കണക്കുകൾ. ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. 

കൂടുതൽ പ്രാദേശിക ലോക്ക്ഡൌണുകൾ പ്രഖ്യാപിച്ചും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയും രോഗവ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. എന്നാൽ സ്കൂളുകളും ഓഫിസുകളും തുറന്നു പ്രവർത്തിക്കുകയും പൊതു ഗതാഗത സംവിധാനങ്ങൾ അതേപടി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പഴയപടി ഫലപ്രദമാകുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com