ADVERTISEMENT

ലണ്ടൻ∙കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ്  വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ്  മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം ചെയ്ത് തിരികെ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡിപ്പൻന്റൻഡുമാർക്കും ഈ ആനുകൂല്യം ബാധകമായിരിക്കും. ഈ മാസം ഒന്നുമുതൽ ഇത്തരത്തിൽ തുക ക്ലെയിം ചെയ്തു വാങ്ങാൻ സാധിക്കുന്നുണ്ട്. ഓരോ ആറുമാസത്തേയും തുകയാണ് ഇത്തരത്തിൽ ക്ലെയിം ചെയ്യുമ്പോൾ തിരികെ ലഭിക്കുന്നത്. 

ജിഒവി-ഡോട്ട് യു.കെ എന്ന വെബ്സൈറ്റിൽ റീ ഇബേഴ്സ്മെന്റ് സ്കീമിന്റെ വിശദാംശങ്ങൾ ലഭ്യമാണ്. 

ഓരോ അപേക്ഷകർക്കും അവരുടെ ഡിപ്പന്റൻഡുമാർക്കും വർഷംതോറും നാനൂറു പൗണ്ടിൽ അധികമായിരുന്നു എൻഎച്ച്എസ് സർചാർജ് ഏർപ്പെടുത്തിയിരുന്നത്. ഇത് ഈ ഒക്ടോബർ മുതൽ 624 പൌണ്ടായി വർധിപ്പിക്കാനും തീരുമാനം ഉണ്ടായിരുന്നു. എന്നാൽ കോവിഡന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന വൻ പ്രതിഷേധവും പ്രതിപക്ഷ സമ്മർദ്ദവും മൂലം മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് ഒഴിവാക്കുന്നതായി മേയ് മാസത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. 

അടുത്തിടെ ബ്രിട്ടനിലെത്തിയ നഴ്സുമാർക്കും  കുടുംബത്തിനും നല്ലൊരു തുക തിരികെ ലഭിക്കാൻ സർക്കാരിന്റെ പുതിയ തീരുമാനം സഹായിക്കും ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ ജിഒവി ഡോട്ട് യുകെയിൽ റീഇംബേഴ്സ്മെന്റ് സ്കീമിന്റെ വിശദാംശങ്ങളും ക്ലെയിം ഫോമും ലഭ്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com