sections
MORE

ജര്‍മനി കൊറോണ ഹോട്ട്സ്പോട്ടാവുന്നു

covid-germany
SHARE

ബര്‍ലിന്‍∙ കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയില്‍ ജര്‍മനി ആശങ്കയില്‍. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി സ്വകാര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളില്‍ 50 പേര്‍ എന്നു പരിമിതപ്പെടുത്താന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയ സംസ്ഥാനം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുയാണ്. ചില സംസ്ഥാനങ്ങളില്‍ കൂട്ടം കൂടുന്നവരുടെ എണ്ണം 50 ല്‍ താഴെയാക്കാനും ഉദ്ദേശമുണ്ട്. രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്ന പുതിയ അണുബാധകളുടെ പശ്ചാത്തലമാണ് ഇതിനെല്ലാം അടിസ്ഥാനം.

ഹോട്ട്സ്പോട്ടുകളിലെ മാനദണ്ഡം പുതിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയയിലെ ഒരു ജില്ല അല്ലെങ്കില്‍ ഒരു സ്വതന്ത്ര നഗരം ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം നിവാസികള്‍ക്ക് 50 പുതിയ അണുബാധകളുടെ പരിധി കവിഞ്ഞാല്‍, ഇനിപ്പറയുന്നവ ബാധകമായിരിക്കും.

പൊതുസ്ഥലത്ത് ഒത്തുകൂടാന്‍ അനുമതിയുള്ള വിവിധ വീടുകളില്‍ നിന്നുള്ള ആളുകളുടെ എണ്ണം 10 ല്‍ നിന്ന് 5 ആക്കി കുറയ്ക്കും.പബ്ബുകളുടെയും റസ്റേറാറന്റുകളുടെയും തുറക്കല്‍ സമയം പിന്നീട് നിയന്ത്രിക്കും.ഹോട്ട് സ്പോട്ടുകളിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ നിര്‍ബന്ധമായും മാസ് ധരിയ്ക്കണമന്നെും നിബന്ധനയുണ്ട്. 500 ല്‍ അധികം വരുന്ന 250 പേരും ഉള്ള ഇവന്റുകള്‍ റദ്ദാക്കുകയും സൈറ്റില്‍ ഒരു മാസ്ക് ആവശ്യമാക്കും.

സ്വകാര്യ മുറിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയും.ചാന്‍സലര്‍ മെര്‍ക്കലുമായി നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയുടെ ഭാഗമായി, പിഴ സംബന്ധിച്ച നിയമങ്ങളും മൂല്യങ്ങളും ഉടന്‍ പ്രഖ്യാപിയ്ക്കും.

അതേസമയം രാജ്യവ്യാപകമായി കൂടുതല്‍ കൊറോണ നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണന്ന് വൈറോളജി വിദഗ്ധന്‍ ക്രിസ്ററ്യന്‍ ഡ്രോസ്ററണ്‍ പറഞ്ഞു.കോറോണയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ദേശീയ നിയന്ത്രണങ്ങള്‍ വരും മാസങ്ങളില്‍ ആവശ്യമാണെന്ന് ക്രിസ്ററ്യന്‍ ഡ്രോസ്ററണ്‍ പറഞ്ഞു.

ജർമനിയിലെ റിസ്ക് ഏരിയകളില്‍ നിന്നുള്ള അതിഥികള്‍ക്ക് താമസിക്കാനുള്ള വ്യത്യസ്ത നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പരാതിപ്പെട്ടു. ജർമനിയിലെ യാത്ര നിയന്ത്രണവിധേയമായി തുടരണം. ഹോട്ടലുകളും ഗസ്ററ് ഹൗസുകളും നയന്ത്രണങ്ങള്‍ പാലിയ്ക്കണം. ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഒടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA