ADVERTISEMENT

സൂറിക്∙ തൊഴിൽ ഭീഷണി നേരിടുന്ന പൈലറ്റുമാർക്ക്, ലോക്കോ പൈലറ്റാവാൻ അവസരമൊരുക്കിയിരിക്കുകയാണ് സ്വിസ് റയിൽവേ. ലോക്കോ പൈലറ്റുമാരുടെ ക്ഷാമം ജോബ് ഷെയറിങ്ങിന്റെ ഭാഗമായി എയ്‌റോ പൈലറ്റുമാരെ വച്ചു പരിഹരിക്കാനുള്ള പദ്ധതിയുമായി സഹകരിക്കുമെന്ന് സ്വിറ്റസർലൻഡിലെ വൈമാനികരുടെ സംഘടനയായ എയ്റോപെർസ്‌ പ്രസ്താവനയിൽ പറയുന്നു.

സ്വിസ്സ് റയിൽവേയിൽ കാലങ്ങളായി ഇരുന്നൂറോളം ലോക്കോ പൈലറ്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. തിരഞ്ഞെടുപ്പിനും പരിശീലനത്തിനും കഠിനമായ മാനദണ്ഡങ്ങളും സമയവും എടുക്കുന്ന ലോക്കോ പൈലറ്റ് തൊഴിലിന് ആളെ കണ്ടെത്തുന്നത് ശ്രമകരമായതോടെയാണ്, തൊഴിൽ ഭീഷണി നേരിടുന്ന പൈലറ്റുമാരെ വച്ചു പ്രശ്നം പരിഹരിക്കാം എന്ന ആശയം വരുന്നത്. 

air-pilot-swiss

നിലവിലെ കൊറോണ സാഹചര്യത്തിൽ വിവിധ സ്വിസ്സ് വിമാന കമ്പനികളിലെ ആയിരത്തോളം പൈലറ്റ് ജോലികൾ തൊഴിൽ ഭീഷണിയിലാണ്. പുതിയ ഒരു ട്രെയിനിയെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുന്നതിലും എളുപ്പമാണ് എയ്‌റോ പൈലറ്റിനെ ലോക്കോ പൈലറ്റായി മാറ്റുന്ന പരിശീലനം എന്നതും ജോബ് ഷെയറിങ് പദ്ധതിക്ക് പ്രോത്സാഹനമാകുന്നു. 

യഥാസമയം ലൈസൻസ് പുതുക്കികൊണ്ടിരിക്കുന്നവർക്ക് സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ തങ്ങളുടെ മാതൃ തൊഴിലിലേക്ക് തിരിച്ചു പോകാൻ അവസരവുമുണ്ട്.  ജൂനിയർ പൈലറ്റുമാരാണ് കൂടുതലായും കോക്‌പിറ്റ്‌ വിട്ട് ട്രെയിന്റെ എൻജിൻ ക്യാബിനിലേക്ക് മാറാൻ തയ്യാറെടുക്കുന്നതെന്ന് അപേക്ഷകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com