ADVERTISEMENT

പാരീസ് ∙ ഫ്രാന്‍സിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത് 30,000 പേര്‍ക്ക്. വ്യാഴാഴ്ചത്തെ മാത്രം കണക്കില്‍ 30,621 പേരാണ് പുതിയതായി ഉള്‍പ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ഇത് 22,591 ആയിരുന്നു.

ശക്തമായ നിയന്ത്രണ നടപടികള്‍ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. യൂറോപ്പില്‍ ആകമാനം മഹാമാരിയുടെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന കാഴ്ചയാണുള്ളത്. നിശാനിയമവും കടുത്ത നിയന്ത്രണങ്ങളുമായി രോഗപ്പകര്‍ച്ച നേരിടാനുള്ള ശ്രമത്തിലാണ് മിക്ക രാജ്യങ്ങളും.

സ്പെയ്നില്‍ പതിമൂവായിരം കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.  

ഫ്രാന്‍സിലെ കര്‍ഫ്യൂ  

ഫ്രാന്‍സിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ പാരീസ് അടക്കം എട്ട് നഗര പ്രദേശങ്ങളിലാണ് നിശാനിയമം നടപ്പാക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെയായിരിക്കും കര്‍ഫ്യൂ.

നാലാഴ്ചത്തേക്കെങ്കിലും ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ ഡിസംബര്‍ 14 വരെ ഇതു നീട്ടുമെന്നും മാക്രോണ്‍ വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് നിശാനിയമം പ്രാബല്യത്തില്‍ വരുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com