sections
MORE

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യൂറോപ്പ്  

covid-germany
Representative Image
SHARE

ബ്രസല്‍സ് ∙ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്പില്‍ കര്‍ക്കശ നടപടികള്‍. മേഖലയിലാകെ ഏറെക്കുറെ ഏകീകൃത സ്വഭാവമുള്ള നടപടികളാണ് ഇക്കുറി സ്വീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിലവില്‍ രോഗവിപണത്തിന്റെ ഹോട്സ്പോട്ടായ ജർമനിയില്‍ കടുത്ത നിയന്ത്രങ്ങള്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ ക്വാറന്റീൻ  നിമങ്ങള്‍ ജര്‍മന്‍ ഫെഡറല്‍ കാബിനറ്റ് തീരുമാനിച്ചു. കൊറോണ അപകടസാധ്യതയുള്ള വിദേശ രാജ്യങ്ങളിനിന്ന് മടങ്ങിയെത്തുന്നവര്‍ക്കുള്ള പുതിയ ക്വാറന്റീൻ  നിയമങ്ങൾ നവംബര്‍ എട്ട് മുതല്‍ ബാധകമാണ്. മെര്‍ക്കല്‍ കാബിനറ്റ് ബുധനാഴ്ച പാസാക്കിയ ക്വാറന്റീൻ ഓര്‍ഡിനന്‍സാണ് ഇനി നിയന്ത്രിക്കുന്നത്.

ചെക്ക് റിപ്പബ്ളിക്കില്‍ മൂന്നാഴ്ച ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്കൂളുകളും ബാറുകളും ക്ലബുകളും അടഞ്ഞു കിടക്കും. നിലവില്‍ രോഗബാധയുടെ നിരക്ക് ഏറ്റവും കൂടുതലുള്ള യൂറോപ്യന്‍ രാജ്യമാണ് ചെക്ക് റിപ്പബ്ളിക്ക്. നെതര്‍ലന്‍ഡ്സും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക് ഉപയോഗവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫ്രാന്‍സും കര്‍ഫ്യൂ അടക്കമുള്ള പുതിയ നിയന്ത്രണ നിര്‍ദേശങ്ങള്‍ തയാറാക്കിക്കഴിഞ്ഞു.

angela-merkel

യുകെയില്‍ സര്‍ക്യൂട്ട് ബ്രേക്ക് ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ത്രിതല സംവിധാനമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറ്റലി രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.പുതിയ ഉത്തരവുപ്രകാരം അടുത്ത 30 ദിവസത്തേക്കാണ് നിയമ കാലാവധി. സ്വകാര്യ പാര്‍ട്ടികള്‍ക്ക് ആറിലധികംപേര്‍ക്കു മാത്രമേ അനുവാദമുള്ളു. റസ്റററന്റുകള്‍, ബാറുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍, പിസ വില്‍പ്പന ശാലകള്‍ ഉള്‍പ്പെടെയുള്ളവ അര്‍ധരാത്രിക്കു ശേഷം പ്രവര്‍ത്തിക്കില്ല.

നിലവിലുള്ള കോവിഡ് 19 പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി വിവാഹങ്ങള്‍, സംസ്ക്കാരം, മതപരമായ ചടങ്ങുകള്‍എന്നിവയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും പൊതുഗതാഗ സംവിധാനങ്ങളിലും മാസ്ക് കര്‍ശനമാക്കിയിട്ടുണ്ട്. സ്റേറഡിയങ്ങളില്‍ മൊത്തം ശേഷിയുടെ 15% പേര്‍ക്കു മാത്രമേ പ്രവേശനമുള്ളു.സ്കൂളുകളില്‍നിന്നുള്ള എല്ലാ യാത്രകളും സ്ററഡി ടൂറുകളും നിരോധിച്ചു.രാജ്യവ്യാപകമായി ഇനിയുമൊരു ലോക്ഡൗണ്‍ ഉണ്ടാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊറോണ വ്യാപനം വര്‍ദ്ധിച്ചതു മൂലം നെതര്‍ലാന്‍ഡ്സ് നടപടികള്‍ ശക്തമാക്കി. പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ  ചൊവ്വാഴ്ച ഹേഗില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.പബ്ബുകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍ എന്നിവ അടയ്ക്കും, രാത്രി 8 മണിക്ക് ശേഷം മദ്യവില്‍പ്പന നിരോധിച്ചു. കൂടാതെ, പൗരന്മാര്‍ക്ക് അവരുടെ അപ്പാര്‍ട്ടുമെന്റുകളില്‍ പ്രതിദിനം പരമാവധി മൂന്ന് അതിഥികളെ മാത്രമേ സ്വീകരിക്കാന്‍ അനുവാദമുള്ളൂ, മാത്രമല്ല അടിയന്തിര കേസുകളില്‍ ബസ്സുകളും ട്രെയിനുകളും മാത്രമേ ഉപയോഗിക്കാവൂ. ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ അല്ലെങ്കില്‍ ലൈബ്രറികള്‍ പോലുള്ള എല്ലാ പൊതു ഇടങ്ങളിലും മാസ്ക് ധരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA