ADVERTISEMENT

റോം∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം 10,010 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ചികിത്സയിലിരുന്ന 55 രോഗികൾകൂടി ഇന്നലെ മരണമടഞ്ഞതോടെ ഇതുവരെയുള്ള ആകെ മരണസംഖ്യ 36,427 ആയി.

Italy school covid 19

638 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പുതിയതായി 52 പേരെ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേപ്പിച്ചു.  രാജ്യത്ത് നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,07,312 ആയി ഉയർന്നു. രണ്ടാം ഘട്ടത്തിൽ രോഗബാധിതരായവരിൽ 1,908 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

italy-toughens-restrictions

പ്രതിദിന രോഗബാധയിൽ കാര്യമായ വർധനവുണ്ടായതോടെ ബ്രിട്ടിഷ് സർക്കാരിൻ്റെ ട്രാവൽ കോറിഡോർ പട്ടികയിൽനിന്ന് ഇറ്റലിയെ നീക്കം ചെയ്തു. നാളെ മുതൽ ഇറ്റലിയിൽനിന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ITALY medical worker COVID-19 test

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com