ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റൺ മലയാളികളുടെ പ്രിയപ്പെട്ട ബെന്നി ജോസഫ് (ബെന്നിച്ചേട്ടൻ) ഇന്നു രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ചു. 56 കാരനായ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ ഇന്നു രാവിലെയാണ് മകൻ കണ്ടെത്തുന്നത്. ഉടൻ ആംബുലൻസ് സംഘമെത്തി പരിശോധിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. 

കടുത്തുരുത്തി കല്ലറ മാൻവെട്ടം സ്വദേശിയായ ബെന്നി ജോസഫ് അരീച്ചിറ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: സുബി. റോയൽ പ്രിസ്റ്റൺ ആശുപത്രിയിലെ നഴ്സാണ്. പ്രിസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡർ കൂടിയായ വിദ്യാർഥി ജോബിൻ, എട്ടാംക്ലാസ് വിദ്യാർഥി ജോസ്ലിൻ എന്നിവരാണ് മക്കൾ. 

പ്രിസ്റ്റണിലെ നിർദിഷ്ട ക്നാനായ കാത്തലിക് മിഷൻ മെംബറും ലിവർപൂൾ മിഷൻ പാരീഷ് അംഗവുമായ ബെന്നി ജോസഫ് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.

വാർത്ത: ടോമി വട്ടവനാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com