ADVERTISEMENT

ലണ്ടൻ ∙ ക്രിസ്മസ് ആകുമ്പോഴേക്കും കാര്യങ്ങൾ പഴയപടിയിലേക്ക് മടക്കിക്കൊണ്ടുവരാനാകുമെന്നും കുടുംബാഗങ്ങൾക്ക് ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എന്നാൽ ഇത് അതിരുകടന്ന വ്യാമോഹമാകുമെന്നാണ് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറുടെ പ്രതികരണം. മാഞ്ചസ്റ്ററും യോർക്ക്ഷെയറും ലിവർപൂളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങിയ സാചര്യത്തിലാണ് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാനവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്. കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള ക്രിസ്മസ് ആഘോഷം ബ്രിട്ടീഷ് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇത് സാധ്യമായേക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷയെ പക്ഷേ, തള്ളിക്കളയുന്നത് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസർമാർ തന്നെയാണ്. 

പ്രധാനമന്ത്രിയുടെ ആഗ്രഹം നല്ലതാണെങ്കിലും  അതിരുകടന്ന പ്രതീക്ഷയാകുമെന്നാണ് സയന്റിഫിക് അഡ്വൈസർമാരിൽ പ്രമുഖനായ പ്രഫ. ജോൺ എഡ്മുണ്ട്സ് അഭിപ്രായപ്പെടുന്നത്. അനുദിനം ഉയരുന്ന മരണനിരക്കും രോഗികളുടെ എണ്ണവും ഈ അഭിപ്രായം ശരിവയ്ക്കുന്നതുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ രോഗികളായത് 20,530 പേരാണ്. കോവിഡ് മൂലം മരിച്ചത് 224 പേരും. 

രണ്ടാംവരവിൽ മരണനിരക്ക് കുറവാണെന്ന ആശ്വസത്തിനും പ്രസക്തിയിലല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ചയായി ഇരുന്നൂറിനു മുകളിൽ നിൽക്കുന്ന ബ്രിട്ടനിലെ മരണനിരക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com