ADVERTISEMENT

പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതി വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ പ്രാർഥനാ പഠന ക്ലാസുകളും, ദമ്പതി വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുവാൻ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ ഫാ. ജോസ് അഞ്ചാനിക്കലും, ദമ്പതീവർഷ കോർഡിനേറ്റർ മോൺ. ജിനോ അരിക്കാട്ട് എംസിബിഎസും അറിയിച്ചു. ഇതിന്റെ ഭാഗമായി നവംമ്പർ 21 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ കഴിഞ്ഞ അഞ്ചു വർഷങ്ങക്കിടയിൽ അതായത് 2015 ജനുവരി 1 മുതൽ വിവാഹിതരായ ദമ്പതികൾക്കായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ് എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു പ്രവർത്തിക്കുന്ന റൈഫൺ ജോസഫ് & ടെസ്സി റൈഫൺ ദമ്പതികള്‍ സെമിറാനിനു നേതൃത്വം കൊടുക്കും. 

സൂമിലൂടെ നടക്കുന്ന ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഓരോ ഇടവക / മിഷൻ കേന്ദ്രങ്ങളിലെ ബഹുമാനപ്പെട്ട വൈദികർ വഴി റജിസ്റ്റർ ചെയ്യേണ്ടതാണ്. അതുപോലെ തന്നെ നവംബർ 26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ദമ്പതികൾക്കുമായി ബഹു ഡാനിയൽ പൂവണ്ണത്തിലച്ചൻ ദമ്പതി വിശുദ്ധീകരണ ധ്യാനം നയിക്കുന്നതാണ്.

ദൈവാനുഗ്രഹത്തിന്റെയും, പുത്തൻ അറിവുകളുടെയും വാതായനങ്ങൾ തുറക്കുന്ന ഈ അവസരങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ എല്ലാവരും ശ്രമിക്കണമെന്ന് രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com