ADVERTISEMENT

ബർമിങ്ങാം ∙ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത  വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ  ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും . 

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ "

30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും. AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് റജിസ്റ്റർ ചെയ്യേണ്ടതാണ് .

ജീവിത വിശുദ്ധിയെയും സന്മാർഗത്തെയും ലക്ഷ്യമാക്കി  നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്നി  കാത്തലിക് മിനിസ്ട്രി ‌ മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ  ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്നേഹ : 07443043667.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com