ADVERTISEMENT

ലണ്ടൻ∙ കോവിഡ് ബാധിച്ച എംപിയുമായി കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെൽഫ് ഐസലേഷനിൽ പോയി. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും  14 ദിവസത്തെ ഐസലേഷനിൽ പോകാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. മാർച്ച് മാസത്തിൽ  കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ബോറിസ് ഏറെനാളത്തെ ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയത്. 

തനിക്ക് സുഖമാണെന്നും പൂർണ ആരോഗ്യവാനാണെന്നും ജോലികളെല്ലാം മുടക്കമില്ലാതെ തുടരുമെന്നും സെൽഫ് ഐസലേഷനിലേക്ക് പോകും മുമ്പ് ബോറിസ് വ്യക്തമാക്കി. സ്വന്തം പാർട്ടിയിലെ ലീ ആൻഡേഴ്സൺ എന്ന എംപിയുമായി 35 മിനിറ്റ് കഴിഞ്ഞദിവസം പ്രധാനമന്ത്രി  കൂടിക്കാഴ്ച നടത്തിയിരുന്നു. ലീ ആൻഡേഴ്സണ് പിന്നീട്  കോവിഡ് സ്ഥിരീകരിച്ചതാണ് ജോൺസണെ ഐസലേഷനിലാക്കിയത്. കോവിഡ് രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിൽ പെട്ടതിനാൽ ഐസൊലേഷനിൽ പോകാൻ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം പ്രധാനമന്ത്രിയോട് നിർദേശിക്കുകയായിരുന്നു. 

ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ  ഔദ്യോഗിക വസതിയിലാണ് ബോറിസ്  ഇപ്പോഴുള്ളത്. തൊട്ടടുത്ത പതിനൊന്നാം നമ്പർ സ്വകാര്യ വസതിയിലാണ് അദ്ദേഹത്തിന്റെ കാമുകി കാരി സിമന്റ്സും ആറുമാസം പ്രായമുള്ള കുട്ടിയും..

സ്വന്തം വീടിനു പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്ന സമയത്ത് എംപിക്ക് കൂടിക്കാഴചയ്ക്ക് സമയം അനുവദിച്ചതിനെ പ്രതിപക്ഷം വിമർശിക്കുന്നു. സാമൂഹിക അകലം പാലിക്കാതെ പ്രധാനമന്ത്രി തന്നെ നിയമലംഘനം നടത്തി കെണിയിലായെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ലണ്ടൻ∙ കോവിഡ് ബാധിച്ച എംപിയുമായി കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെൽഫ് ഐസലേഷനിൽ പോയി. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും  14 ദിവസത്തെ ഐസലേഷനിൽ പോകാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. മാർച്ച് മാസത്തിൽ  കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ബോറിസ് ഏറെനാളത്തെ ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയത്. 

തനിക്ക് സുഖമാണെന്നും പൂർണ ആരോഗ്യവാനാണെന്നും ജോലികളെല്ലാം മുടക്കമില്ലാതെ തുടരുമെന്നും സെൽഫ് ഐസലേഷനിലേക്ക് പോകും മുമ്പ് ബോറിസ് വ്യക്തമാക്കി. സ്വന്തം പാർട്ടിയിലെ ലീ ആൻഡേഴ്സൺ എന്ന എംപിയുമായി 35 മിനിറ്റ് കഴിഞ്ഞദിവസം പ്രധാനമന്ത്രി  കൂടിക്കാഴ്ച നടത്തിയിരുന്നു. ലീ ആൻഡേഴ്സണ് പിന്നീട്  കോവിഡ് സ്ഥിരീകരിച്ചതാണ് ജോൺസണെ ഐസലേഷനിലാക്കിയത്. കോവിഡ് രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിൽ പെട്ടതിനാൽ ഐസൊലേഷനിൽ പോകാൻ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം പ്രധാനമന്ത്രിയോട് നിർദേശിക്കുകയായിരുന്നു. 

ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ  ഔദ്യോഗിക വസതിയിലാണ് ബോറിസ്  ഇപ്പോഴുള്ളത്. തൊട്ടടുത്ത പതിനൊന്നാം നമ്പർ സ്വകാര്യ വസതിയിലാണ് അദ്ദേഹത്തിന്റെ കാമുകി കാരി സിമന്റ്സും ആറുമാസം പ്രായമുള്ള കുട്ടിയും..

സ്വന്തം വീടിനു പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്ന സമയത്ത് എംപിക്ക് കൂടിക്കാഴചയ്ക്ക് സമയം അനുവദിച്ചതിനെ പ്രതിപക്ഷം വിമർശിക്കുന്നു. സാമൂഹിക അകലം പാലിക്കാതെ പ്രധാനമന്ത്രി തന്നെ നിയമലംഘനം നടത്തി കെണിയിലായെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com