ADVERTISEMENT

പ്രസ്റ്റൺ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റർ ആൻ മരിയ എസ് എച്ച് നെ രൂപതാധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു.

കെമിസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ  ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിൻസ് അംഗവുമായ സിസ്റ്റർ ഫാർമസിയിൽ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴ നിർമല കോളേജ് ഓഫ് ഫാർമസിയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റർ ആൻ മരിയായുടെ  വചന പ്രഘോഷണങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com