ADVERTISEMENT

റോം ∙ അടുത്തിടെ 63-ാം വിവാഹ വാർഷികമാഘോഷിച്ച ഇറ്റാലിയൻ ദമ്പതികൾ കോവിഡ് ബാധിച്ചു മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. വടക്കൻ ഇറ്റലിയിലെ മിലാൻ സ്വദേശികളായ വിൻചെൻസോ മൊളിനൊ (82) യും ഭാര്യ വോൾഗയു (83)മാണ് മരണത്തിലേക്കും ഒരുമിച്ച്  കൈപിടിച്ചു കടന്നുപോയത്.

കഴിഞ്ഞ മാസമാണ് ഇവർ 63-ാം വിവാഹ വാർഷികം ആഘോഷിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ നവംബർ 11 ന് വിൻചെൻസോയെയും  വോൾഗയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇരുവർക്കും കടുത്ത പനി പിടിപെട്ടിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. 

old

ആശുപത്രിയിൽ രണ്ടു മുറികളിലായാണ് ഇവർ കഴിഞ്ഞിരുന്നത്. ഗുരുതരാവസ്ഥയിലയപ്പോൾ, ഭർത്താവിന്റെ സാമീപ്യത്തിന്റെ  പ്രതീകമായി അദ്ദേഹത്തിന്റെ ഒരു ജാക്കറ്റ് തന്റെ കിടക്കയ്ക്കരികിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്ന് വോൾഗ  ആവശ്യപ്പെട്ടിരുന്നു. അധികൃതർ അത് അനുവദിച്ച്  നാലുദിസങ്ങൾക്കു ശേഷം  കഴിഞ്ഞ ഞായറാഴ്ച  വോൾഗ മരണത്തിനു കീഴടങ്ങി. ഒരു മണിക്കൂറിനിടയിൽ വിൻചെൻസൊയും ഭാര്യയെ അനുഗമിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com