ADVERTISEMENT

ബര്‍ലിന്‍∙ കൊലപാതകം നടത്തി മനുഷ്യമാംസം ഭക്ഷിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മന്‍ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ലൈംഗിക വൈകൃതത്തിന്റെ ഭാഗമായി കൊല നടത്തുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തു എന്നാണു കേസ്. പാര്‍ക്കില്‍ നിന്നു മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കു വഴി തെളിച്ചത്.

സെപ്റ്റംബറിൽ കാണാതായ 44 വയസുള്ള പുരുഷന്റേതാണ് അസ്ഥികള്‍ എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍, 41 വയസുള്ള ഗണിത ശാസ്ത്ര/കെമിസ്ട്രി അധ്യാപകനാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടെത്തിയ അസ്ഥികളില്‍ തരിമ്പ് പോലും മാംസാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടുവെന്ന് കരുതുന്ന വ്യക്തി താമസിച്ചിരുന്ന അപാർട്ട്മെന്റ്. ചിത്രം: എഎഫ്പി.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കനമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ കൈകൊണ്ട് ഉപയോഗിക്കുന്ന ചെറിയ ട്രക്കും മെഡിക്കൽ രംഗത്ത് ഉള്ളവർ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെത്തി. കൂടാതെ, 25 കിലോ സോഡിയം ഹൈഡ്രോക്സൈഡും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വലിയ ഫ്രിഡ്ജും അധ്യാപകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും അത് ശൂന്യമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തിയ പാർക്കിന്റെ സമീപത്തു നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്പി.

നവംബർ എട്ടിനാണ് ബെർലിനിലെ പാൻകൗ എന്ന സ്ഥലത്തെ പാർക്കിൽ ജനങ്ങൾ എല്ലുകൾ കണ്ടത്. തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഇത് മനുഷ്യന്റേതാണെന്ന് ഉറപ്പിച്ചു. പൊലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയും അപാർട്ട്മെന്റിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com