ADVERTISEMENT

ബര്‍ലിന്‍ ∙ രണ്ട് കോവിഡ് രോഗികളെ കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാളുടെ മരണത്തിനു വേഗം കൂട്ടാന്‍ മരുന്നു നല്‍കിയെന്നാണ് നിഗമനം. രോഗിയുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോക്ടര്‍ സമ്മതിച്ചതായും സൂചനയുണ്ട്. 47, 50 വയസുള്ള രോഗികളാണ് കൊല്ലപ്പെട്ടത്. ഇതെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. 

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ എസ്സന്‍ നഗരത്തിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഫെബ്രുവരി മുതല്‍ ജോലി ചെയ്യുന്ന 44 വയസുള്ള ഡോക്ടറെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നവംബര്‍ 13, 17 തിയതികളിലാണ് മരണം സംഭവിക്കുന്നത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ തന്നെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com