ADVERTISEMENT

സൂറിക്∙ നാടിന്റെ പേരിൽ മാനം കെടാൻ ഇനി വയ്യ! ഓസ്ട്രിയയിലെ അപ്പർ ഓസ്ട്രിയ സംസ്ഥാനത്തെ ആ ഗ്രാമം, വരുന്ന ജനുവരി ഒന്ന് മുതൽ ഫഗിങ് എന്നായിരിക്കും അറിയപ്പെടുക. ഗ്രാമത്തിന്റെ ഇതേവരെയുള്ള പേരിന് നാട്ട് ഭാഷയായ ജർമ്മനിൽ ഒരു കുഴപ്പവും ഇല്ല എന്നിരിക്കെ, ഇംഗ്ലീഷിൽ ഇതു സഭ്യേതരമായി ഗ്രാമപ്പേര് കുപ്രശസ്‌തമായതിൽ സഹികെട്ടാണ് ഒടുവിലെ പേരു മാറ്റം.

old-name

 

നാട്ടുപേരിൽ രണ്ട് അക്ഷരങ്ങൾ മാത്രം മാറ്റിയാണ് ഗ്രാമം പേര് മാറ്റുന്നത്. പഴയ പേരും പുതിയ പേരും തമ്മിൽ കാര്യമായി വ്യത്യാസമില്ലെന്നതും, ഇതോടെ ആംഗലേയ ഭാഷയിലെ കുപ്രസിദ്ധി മാറികിട്ടുമല്ലോ എന്നോർത്തും ഗ്രാമവാസികൾ ഒന്നടങ്കം പേരുമാറ്റത്തെ അനുകൂലിച്ചു. 

 

ഗ്രാമത്തിന്റെ പേര് എഴുതിയ ബോർഡിന് ചുവടെ നിന്ന് ഫോട്ടോ എടുക്കാൻ എത്തുന്നവരുടെ തിരക്ക് ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷ. കൂടാതെ  ഗ്രാമത്തിന്റെ പേര് എഴുതിയ ബോർഡ് മോഷ്ടിച്ച് കടത്തുന്നത് ഇവിടുത്തെ പൊലീസ് സ്റ്റേഷനിലെ സ്ഥിരം പരാതിയുമായിരുന്നു. ഇനിയാരും ഈ വഴി ഇതിനായി വരില്ലെന്നാണ് നിയുക്ത ഫഗിങ് ഗ്രാമവാസികളുടെ പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com