ADVERTISEMENT

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു "വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് " എന്ന വിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ്  ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും ലണ്ടനിലെ സെന്റ് മാർക്ക് മിഷൻ അംഗമായ മരിയ ജോബിൻ രണ്ടാം സമ്മാനത്തിനും റെയിൻഹാമിലെ സെന്റ് മോണിക്ക മിഷൻ അംഗമായ മേരിക്കുട്ടി ഫിലിപ്പ് മൂന്നാം സമ്മാനത്തിനും യഥാക്രമം അർഹരായി. 

വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റുകളും ട്രോഫിയും വിതരണം ചെയ്യും. മത്സരത്തിൽ വിജയികളായവർക്കും , പ്രാർഥനാ നിർഭരമായ അഭിനന്ദനങ്ങൾ നേരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , ദമ്പതീ വർഷത്തിന്റെ ചാർജ് ഉണ്ടായിരുന്ന വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട്  എം . സി. ബി എസ് , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ . ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com