sections
MORE

നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ

sec-saturday-convention
SHARE

ലണ്ടൻ∙പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിനേഷൻ സ്വയം സ്വീകരിക്കുക വഴി ഏതൊരു മഹാമാരിയെയും അതിജീവിച്ചുകൊണ്ട് മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി റവ.ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ  നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഓൺലൈനിൽ നാളെ നടക്കും. 

കൺവൻഷനെ ലോകത്തേതൊരാൾക്കും  നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോൻ യുകെയുടെ നവ സുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് സിറോ മലങ്കര മലങ്കര സഭ പത്തനംതിട്ട രൂപത അധ്യക്ഷനും  കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് കൺവൻഷനിൽ ഇത്തവണ ശുശ്രൂഷ നയിക്കും. 

അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ  ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ സെഹിയോൻ മിനിസ്ട്രിയിലെ പ്രശസ്‌ത വചന പ്രഘോഷകനും , രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ.സെബാസ്റ്റ്യൻ സെയിൽസും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ.ഫാ.സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന  കൺവെൻഷൻ  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഓൺലൈനിൽ  നടക്കുമ്പോൾ  കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്  ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,  വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന   രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിലേക്ക്  നാളെ 2021 ജനുവരി 8 ന് ശനിയാഴ്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA