sections
MORE

യുകെ മലയാളിക്ക് ബ്രിട്ടീഷ് സിറ്റിസൺ അവാർഡ്

max-mathews
SHARE

ലണ്ടൻ∙ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി യുകെ മലയാളി. കോട്ടയം തീക്കോയി സ്വദേശി മാക്സ് മാത്യൂസ് ആണ് അവാർഡിന് അർഹനായത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നു നാമനിർദേശം ചെയ്യപ്പെടുന്നവരിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.  വിവിധ പാനലുകൾ ചേർന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.  

കോവിഡ്പ്രാ കാലത്ത് പ്രാദേശിക ആശുപത്രികളിലെ രോഗികൾക്കായി സ്വന്തം സമയവും പണവും മുടക്കി ചോക്‌ലറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയതാണ് മാക്സിനെ അവാർഡിന് നാമനിർദേശം ചെയ്യാൻ കാരണം. കൈയ്യിലെ പണം മുടക്കി ബാരിയിലെയും ലാൻഡോക്കിലെയും ആശുപത്രികളിൽ സമ്മാനങ്ങളെത്തിക്കാൻ മാക്സ് കാണിച്ച സേവനസന്നദ്ധത അദ്ദേഹം ദുരിതകാലത്തെ ഹീറോയായി തിരഞ്ഞെടുക്കപ്പെടാൻ കാരണമായി.

കേരളത്തിൽ ആയുർവേദ രംഗത്തു ജോലി ചെയ്ത ശേഷമാണ് മാക്സ് യുകെയിൽ എത്തുന്നത്. ലാൻഡ്ലോക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ സിമി മാക്സാണ് ഭാര്യ. മക്കൾ: ഡേവിഡ്, ദീപക് ( ഇരുവരും വിദ്യാർഥികൾ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA