ADVERTISEMENT

റോം ∙ ജനത്തിരക്കേറിയ പ്രദേശത്ത്  കൂറ്റൻ സിങ്ക്ഹോൾ രൂപപ്പെട്ടു.  നിരവധി കാറുകൾ ഗർത്തത്തിൽ പതിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക സൂചനകൾ.

തെക്കൻ ഇറ്റലിയിലെ നേപ്പിൾസിനു സമീപമുള്ള ഒരു ആശുപത്രിയുടെ കാർ പാർക്കിലാണ് വെള്ളിയാഴ്ച  രാവിലെ സിങ്ക്ഹോൾ രൂപംകൊണ്ടത്. 20 മീറ്റർ ആഴവും 2000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുമുള്ള സിങ്ക് ഹോളിനുള്ളിൽ നിരവധി കാറുകൾ കുടുങ്ങിയിട്ടുണ്ട്. പാർക്കു ചെയ്തിരുന്ന കാറുകൾക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നും ജീവഹാനി ഉണ്ടായിട്ടില്ലെന്നും അഗ്നിശമനസേന പറയുന്നു.

ആശുപത്രിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന കോവിഡ് സെന്റർ അടിയന്തിരമായി ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു. സമീപമുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. 

പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിലാക്കി. ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. പൊലീസും അഗ്നിശമനസേനയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. റിജണൽ ഗവർണർ വിൻചെൻസോ ദി ലൂക്ക സംഭവസ്ഥലം സന്ദർശിച്ചു.

ഭൂമിക്കടിയിൽ തങ്ങി നിൽക്കുന്ന ജലമോ  വായുവോ ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ചലിക്കപ്പെടുമ്പോൾ ഭൗമോപരിതലത്തിലെ കട്ടികുറഞ്ഞ പാളി തകരുകയും ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതാണ് സിങ്ക് ഹോളുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com