ADVERTISEMENT

റോം ∙ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് ഇറ്റാലിയൻ നഗരങ്ങൾ. വടക്കൻ ഇറ്റലിയിലെ മിലാൻ, മധ്യ ഇറ്റലിയിലെ ഫ്ലോറൻസ് എന്നീ നഗരങ്ങളാണ് പുകവലിയോട് വിട ചൊല്ലുന്നത്. 

ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയങ്ങൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ജനുവരി ഒന്നു മുതൽ മിലാൻ പുകവലി നിരോധനം എർപ്പെടുത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ചു നടന്ന വോട്ടെടുപ്പിൽ മിലാനിലെ ഭൂരിപക്ഷം കൗൺസിലർമാരും അനുകൂലമായാണ് വോട്ടു രേഖപ്പെടുത്തിയത്‌. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ തങ്ങൾ തുറന്ന യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മിലാൻ മേയർ ബെപ്പെ സല പറഞ്ഞു. 

മിലാൻ്റെ കാലാവസ്ഥാ വ്യതിയാനത്തിൽ പുകവലി അഞ്ചു മുതൽ ഏഴു ശതമാനം വരെ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2030 അവസാനത്തോടെ പൊതുസ്ഥലങ്ങളിൽ പുർണമായ പുകവലി നിരോധനം എന്ന  ലക്ഷ്യത്തോടെയാണ്  മിലാൻ വായൂ മലിനീകരണത്തെ  വരുതിയിലാക്കാനൊരുങ്ങുന്നത്.

2020 ജൂൺ മുതൽ പാർക്കുകളിലും ബസ് സ്റ്റോപ്പുകളിലും പുകവലി നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മധ്യഇറ്റലിയിലെ സാംസ്കാരിക നഗരമായ ഫ്ലോറൻസ്. ഒരു സുപ്രധാന സാംസ്കാരിക മാറ്റത്തെ അടിസ്ഥാനമാക്കിയാണ് പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫ്ലോറൻസിലെ നഗര പരിസ്ഥിതി കൗൺസിലർ ചെചിലിയ ഡെൽ റേ  പറഞ്ഞു. കൊറോണപോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന നിലവിലെ  സാഹചര്യത്തിൽ പൊതുജനാരോഗ്യവും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരവും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com