ADVERTISEMENT

റോം ∙ വത്തിക്കാനിൽ കഴിയുന്ന ഭവനരഹിതർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി. ഇന്നലെ (ബുധൻ) കുത്തിവയ്പ്പെടുത്തവരുടെ സംഘത്തിൽ 25 പേർ വത്തിക്കാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ഭവനരഹിതരായിരുന്നു. 

വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള  അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന കൂടുതൽ ഭവനരഹിതർ വരുംദിവസങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും. ഇറ്റലി, റൊമാനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സജ്ജീകരിച്ച സെൻ്ററിൽ ഇന്നലെ കുത്തിവയ്പ്പു നടത്തിയത്.  

ജനുവരി 13ന് ആണ് വത്തിക്കാനിൽ വാക്സിനേഷൻ ആരംഭിച്ചത്. 84 വയസുള്ള ഫ്രാൻസീസ് മാർപാപ്പയും 93 വയസുകാരനായ പോപ്പ് എമെരിറ്റസ് ബനഡിക്ട് 16-ാമനും കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com