ADVERTISEMENT

റോം ∙ കോവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം  പുറത്തിറക്കുന്നു. കോവിഡ് അടിയന്തിരാവസ്ഥയിലുടനീളം  വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന,  രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്. 

മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന    ആരോഗ്യ പ്രവർത്തകരായ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം ആലേഖനം ചെയ്ത നാണയത്തിൽ ഇറ്റാലിയൻ ഭാഷയിൽ, നന്ദി എന്നും മുദ്രണം ചെയ്തിട്ടുണ്ട്. നാണയത്തിൻ്റെ ഇടതുഭാഗത്ത് റെഡ്ക്രോസിൻ്റെ ചിഹ്നവും വലതുവശത്ത് ഹൃദയത്തിൻ്റെ പ്രതീകവും  പ്രത്യേകതയാണ്. 

മൂന്നു ദശലക്ഷം കോവിഡ് സ്മാരക നാണയങ്ങൾ മേയ് - ജൂൺ മാസങ്ങളിൽ  പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ക്ലൗദിയ മൊമോണിയാണ് പുതിയ നാണയത്തിന്റെ ഡിസൈനർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com