ADVERTISEMENT

കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന റോസമ്മ മാര്‍ക്സ് (റോസി 69) അന്തരിച്ചു. സംസ്കാരം ജനുവരി 28 ന് രാവിലെ കൊളോണില്‍. ഭര്‍ത്താവ് : ഹൂബര്‍ട്ട് മാര്‍ക്സ്.

കോന്നി അതിരുങ്കല്‍ കിഴക്കേചെരുവില്‍ പരേതരായ ജോര്‍ജ് വറുഗീസിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകളാണ് റോസി. തങ്കച്ചന്‍, എല്‍സി (ബോണ്‍), സണ്ണി, ലിസി (ഓസ്ട്രിയ), ജോസഫ്കുട്ടി, സൂസി എന്നിവര്‍ സഹോദരങ്ങളാണ്. റോസിയുടെ മാതാവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ജര്‍മനിയില്‍ ഉണ്ട്.

1972 ല്‍ ജര്‍മനിയിലെത്തിയ റോസി ബാങ്കിലെ ജോലിയിൽ നിന്നു വിരമിച്ച് വിശ്രമ ജീവിതത്തിലായിരുന്നു. കൊളോണ്‍ കേരള സമാജം അംഗം, ബ്യ്രൂള്‍ പ്രാർഥനാ ഗ്രൂപ്പ്, സിറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം എന്നിവയിയില്‍ സജീവാംഗമായിരുന്നു. റോസിയുടെ നിര്യാണത്തില്‍ കൊളോണ്‍ കേരള സമാജം, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം, സിറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, പ്രവാസി ഓണ്‍ലൈനും അനുശോചിച്ചു.

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com