ADVERTISEMENT

ബര്‍ലിന്‍ ∙ കോവിഡ് നിയന്ത്രണ നടപടികള്‍ നേരത്തേ എടുത്തില്ലെങ്കില്‍ സമ്മര്‍ തുടങ്ങുന്നതിനു മുന്‍പ് ദിവസേന ജര്‍മനിയില്‍ 1,00,000 കോവിഡ് 19 കേസുകള്‍ ഉണ്ടാകുമെന്ന് ജര്‍മ്മന്‍ വൈറോളജിസ്ററ് ഡ്രോസ്ററണ്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ എടുക്കാന്‍ വൈകിയാല്‍ അല്ലെങ്കില്‍ ഒഴിവാക്കിയാല്‍ ജർമനിയില്‍ ഒരു ദിവസം 100,000 കോവിഡ് 19 അണുബാധകള്‍ ഉണ്ടാവുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ക്രിസ്ററ്യന്‍ ഡ്രോസ്ററണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ നടക്കുമ്പോള്‍ കോവിഡ് 19 നടപടികള്‍ നേരത്തേ ഒഴിവാക്കുന്നത് അപകടകരമാണെന്നും ബെര്‍ലിനിലെ ചാരിറ്റ ആശുപത്രിയിലെ ചീഫ് വൈറോളജിസ്ററ് പറഞ്ഞു.

പാന്‍ഡെമിക് എത്രത്തോളം നിലനില്‍ക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ലെന്ന് ഡ്രോസ്ററണ്‍ പറഞ്ഞു, ജർമനിയില്‍ വൈറസിന്റെ വകഭേദം വ്യാപിക്കുന്നത് തടയുന്നതിനോ അല്ലെങ്കില്‍ അത് ഗണ്യമായി കുറയ്ക്കുന്നതിനോ ഉള്ള ശ്രമം തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മേഖലയിലെത്തുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ അടച്ച് പുറത്തു നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നിഷേധിക്കുന്നത് പരിഗണനയിലുണ്ട്.

യൂണിയനു പുറത്തുനിന്നുള്ള ആരെയും അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കാത്ത വിധം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. നടപ്പാക്കിയാല്‍ യുകെ അടക്കമുള്ള രാജ്യങ്ങള്‍ക്കും ഈ വിലക്ക് ബാധകമാകും.

ഇപ്പോള്‍ തന്നെ അപകട സാധ്യതയുള്ള മേഖലകളില്‍നിന്നുള്ളവര്‍ക്ക് പലതരം യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, ഇത് ഓരോ രാജ്യങ്ങളും അവരവരുടെ രീതിയില്‍ നടപ്പാക്കിയിട്ടുള്ളതാണ്. ഇവ ഏകീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ കര്‍ക്കശമായി നടപ്പാക്കുന്നതാണ് പരിഗണനയിലുള്ളത്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസ് മ്യൂട്ടേഷന്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയും മാരകവുമാണ് പുതിയ വിലയിരുത്തല്‍. ഇഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് മ്യൂട്ടന്റ് ബ.1.1.7, മുന്‍ വൈറസ് വകഭേദങ്ങളേക്കാള്‍ മാരകമാണ് എന്നാണ് റിപ്പോര്‍ട്ട്.

പരിവര്‍ത്തനം കൂടുതല്‍ പകര്‍ച്ചവ്യാധി മാത്രമല്ല, ഉയര്‍ന്ന മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഇപ്പോള്‍ സൂചനകള്‍ ഉണ്ട്, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2020 അവസാനം മുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മ്യൂട്ടേഷന്‍ 70 ശതമാനം വരെ പകര്‍ച്ചവ്യാധിയാണെന്ന് ഇതുവരെ പറഞ്ഞിട്ടുണ്ട്; എന്നിരുന്നാലും, യഥാര്‍ത്ഥ വേരിയന്റിനേക്കാള്‍ മാരകമല്ലെന്ന് വിദഗ്ദ്ധര്‍ സംശയിക്കുന്നു. പുതിയ വേരിയന്റ് കെന്റ് അറുപതുകാരില്‍ പിടിപെട്ടാല്‍ 50 ശതമാനം ആളുകളും മരണം സംഭവിയ്ക്കുമെന്നാണ് പുതിയ നിഗമനം.ഇതിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ തന്നെ ആശുപത്രിയില്‍ അഭയം തേടണമെന്നും പറയുന്നുണ്ട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടന്‍തതന്നെ തീരുമാനം എടുത്തേക്കും. അങ്ങനെയെങ്കില്‍ അതിര്‍ത്തികള്‍ എല്ലാം തന്നെ അടയ്ക്കും എന്നാണ് കരുതുന്നത്.

രാജ്യത്തെ ആശുപത്രികളിലെ ഉയര്‍ന്ന മരണനിരക്ക് പ്രധാനമായും പുതിയ വൈറസ് വേരിയന്റിന് കാരണമാകുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ വിവരങ്ങള്‍ അനുസരിച്ച് ജര്‍മ്മനി ഉള്‍പ്പെടെ 60 ഓളം രാജ്യങ്ങളില്‍ വൈറസ് വകഭേദം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com