ADVERTISEMENT

ലണ്ടൻ ∙ രണ്ടാഴ്ച മുമ്പ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോണും (70) കോവിഡ്മൂലം മരിച്ചു. ആഴ്ചകളായി ആശുപത്രിയിലും വീട്ടിലുമായി ചികിൽസയിലായിരുന്നു മരിയ. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിലായിരുന്നു ഈ വൃദ്ധ ദമ്പതിമാർ താമസിച്ചിരുന്നത്.  കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസും ഭാര്യ മരിയയും.  

ജിയോ (അമേരിക്ക), അല്ലി (യുകെ) എന്നിവർ മക്കളാണ്. രണ്ടുദിവസം മുമ്പായിരുന്നു ജോൺ വർഗീസിന്റെ സംസ്കാരം ബ്രിട്ടനിൽ നടന്നത്. ഇതിനു പിന്നാലെയെത്തിയ ഈ ദുഃഖവാർത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മരിയ ജോൺ.   

ലിവർപൂളിലെ മലയാളികൾക്കെല്ലാം പ്രിയങ്കരനായിരുന്ന ജോസ് കണ്ണങ്കരയും ഗ്രേറ്റർ ലണ്ടനിലെ ഹെയ്സിൽ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്തുമാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ച മറ്റു രണ്ടുപേർ. ജോസ് കാൻസർ ചികിൽസയിലായിരുന്നു. സുജ പ്രേംജിത് കോവിഡ് ചികിൽസയിലും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com