ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ ലിവർപൂളിലെ മലയാളികൾക്കെല്ലാം പ്രിയങ്കരനായിരുന്ന ജോസ് കണ്ണങ്കര നിര്യാതനായി. കാൻസർ ബാധിതനായി ചികിൽസയിലായിരുന്ന ജോസ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. 56 വയസായിരുന്നു. അടൂർ കടമ്പനാട് കണ്ണങ്കര കുടുംബാംഗമാണ്. ഭാര്യ സൂസൻ തൊടുപുഴ കല്ലൂർക്കാട് കളമ്പാട്ട് കുടുംബാംഗം. ഏക മകൾ രേഷ്മ. 

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോസ് ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുമായും വളരെയടുത്ത് പ്രവർത്തിച്ചിരുന്നു. ലിവർപൂളിലെ എല്ലാ മലയാളി സംഘടനകളിലും വിവിധ സാംസ്കാരിക സംഘടനകളിലും സജീവ അംഗമായിരുന്ന ജോസിന്റെ നിര്യാണം ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് ഇവിടുത്തെ മലയാളി സമൂഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com