ADVERTISEMENT

ലണ്ടൻ ∙കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച  “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവല്‍" വിജയകരമായി 12 ആഴ്ച്ച പൂര്‍ത്തീകരിക്കുന്നു. 12-മത് ആഴ്ച്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു മണി (ഇന്ത്യന്‍ സമയം 8.30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫെയ്സ്ബുക് പേജില്‍ലൈവ് ലഭ്യമാകും.

നര്‍ത്തകിയും സിനിമാ നടിയുമായ പാര്‍വതി ജയറാം വിശിഷ്ടാതിഥിയായി എത്തുന്നതോടെ ഇന്റര്‍നാഷനല്‍ഡാന്‍സ് ഫെസ്റ്റിവലിന് വളരെ  മനോഹരമായ സമാപനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും പിന്‍വാങ്ങി കുടുംബവുമായി കഴിയുകയായിരുന്ന പാര്‍വതി നൃത്തരംഗത്ത് സജീവമായി. മക്കളായ കാളിദാസന്‍, മാളവിക എന്നിവര്‍ക്കൊപ്പം ജീവിതത്തില്‍ വീട്ടമ്മയുടെയും ഭാര്യയുടെയും അമ്മയുടെയും റോളില്‍ തിളങ്ങുന്ന പാര്‍വതിയും ജയറാമിന്റെയും കുടുംബവിശേഷങ്ങള്‍ മലയാള മാധ്യമങ്ങള്‍ക്ക്എപ്പോഴും ആഘോഷമാണ്. 

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യു.കെ സമയം മൂന്നു മണി(ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ'വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമായിരുന്നു.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, 'വീ ഷാല്‍ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീ ബൊട്ടീക്, പാലാ,  രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാള്‍ കൊച്ചി, ‍രാജു പൂക്കോട്ടില്‍  തുടങ്ങിയവരാണ് രാജ്യാന്തര നൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  www.londonkalabhavan.com സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com