ADVERTISEMENT

ലണ്ടൻ ∙. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യൂകെ- യൂറോപ്പ് ആൻഡ് ആഫ്രിക്കയിലെ മലങ്കര ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഥമ മലങ്കര ഓർത്തഡോക്സ് ഓൺലൈൻ കൺവൻഷൻ ജനുവരി 25 മുതൽ 27 (തിങ്കൾ, ചൊവ്വ , ബുധൻ) വരെയുള്ള തീയതികളിൽ ദിവസേന വൈകിട്ട് 7.30 ന് ദിദിമോസ് തൽസമയ സംപ്രേഷണത്തിലൂടെയും മലങ്കര ഓർത്തഡോൿസ് സമൂഹം ഫെയ്സ്ബുക്ക് പേജിലൂടെയും കാണുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

25 തിങ്കളാഴ്‌ച തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ. കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ ഉദ്ഘാടനം ചെയ്യുന്നതും, വെരി .റവ. ഡോ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ (സെന്റ് പോൾസ് മാവേലിക്കര) വചന പ്രഘോഷണം നടത്തുന്നതും, 26 ചൊവ്വാഴ്ച ,തുമ്പമൺ ഭദ്രാസനത്തിൽപ്പെട്ട തണ്ണിത്തോട് സെന്റ്. ആന്റണീസ് മലങ്കര ഓർത്തഡോക്സ് ഇടവകവികാരിയും കൺവൻഷൻ പ്രാസംഗകനുമായ റവ .ഫാ .ബ്രിൻസ് അലക്സ് മാത്യു വചനശുശ്രൂഷ നടത്തുന്നതും ആയിരിക്കും.

27 ബുധനാഴ്ച സമാപന സന്ദേശം നൽകികൊണ്ട് കൊച്ചി ഭദ്രാസനാധിപനും പത്തനാപുരം മൗണ്ട് താബോർ ദയറാ സുപ്പീരിയർ കൂടിയായ അഭിവന്ദ്യ. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തുന്നതും, മാവേലിക്കര ഭദ്രാസന അരമന മാനേജർ റവ. ഫാ. ജോയ്കുട്ടി വർഗീസ് വചനശുശ്രൂഷ നടത്തുന്നതുമാണ്. കൺവെൻഷനോടനുബന്ധിച്ചുള്ള ഗാന ശുശ്രൂഷയ്ക്കു തിരുവല്ല പുറമറ്റം മനീസാ ഗായകസംഗം സുവിശേഷ ഗാനങ്ങൾ ആലപിക്കുന്നതുമായിരിക്കും. മൂന്ന് നൊയമ്പിനോടനുബന്ധിച്ചുള്ള  വചന ശുശ്രൂഷയിൽ പങ്കു ചേരുവാൻ ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com