ADVERTISEMENT

വിയന്ന ∙ ഫാ. ജിജോ കണ്ടംകുളത്തി സി.എം.എഫ് എഴുതി ഫാ. വില്‍സണ്‍ മേച്ചേരിയില്‍ സംഗീതം നല്‍കി ആലപിച്ച എന്റെ ഈശോ എന്ന സംഗീത ആല്‍ബം തരംഗമാകുന്നു. ഇതേ കൂട്ടുകെട്ടില്‍ കഴിഞ്ഞ ക്രിസ്മസ് കാലത്ത് പുറത്തിറങ്ങിയ മഞ്ഞുപൊഴിയുന്ന രാവില്‍ എന്ന ഗാനം വളരെ വലിയ പ്രേക്ഷകശ്രദ്ധ നേടിസീരുന്നു.

ഉടന്‍ റിലീസ് ചെയുന്ന തുടി എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന പുതുമുഖ സംവിധായകനായ ജോമോന്‍ ജോര്‍ജ്ജാണ് എന്റെ ഈശോ- എന്ന ഈ ഗാനത്തിന് ദൃശ്യവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്.

ഫാ. വില്‍സണ്‍ പുറത്തിറക്കിയ കാരുണ്യദിപം എന്ന ആല്‍ബത്തിലെ തിരുമുമ്പില്‍ എന്നുതുടങ്ങുന്ന ഈ ഗാനം ആത്മീയ അനുഭൂതിയുടെ അര്‍ത്ഥതലങ്ങളെ ദൈവികസ്പര്‍ശത്താല്‍ സുന്ദരമാക്കുന്ന തരത്തിലാണ് സംഗീതദൃശ്യ ആവിഷ്‌കാരം നടത്തിയിരിക്കുന്നതെന്ന് ജോമോന്‍ ജോര്‍ജ് പറഞ്ഞു.

പ്രണയ ദിനത്തില്‍ റിലീസ് ചെയ്ത ആല്‍ബം, നോമ്പുകാലത്തില്‍ ദൈവത്തിന്റെ സാന്നിധ്യത്തെ വിരഹത്തിലെപോലെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ വ്യഥയും വീണ്ടെടുക്കലുമാണ് ഈ പാട്ടിന്റെ ദൃശ്യങ്ങളുടെ ഇതിവൃത്തം. 

ഗാനം കേള്‍ക്കാം: https://www.youtube.com/watch?v=jL5dOa3_8gc&feature=emb_title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com