ADVERTISEMENT

ബ്രസല്‍സ് ∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ അംഗരാജ്യങ്ങള്‍ വീണ്ടും അതിര്‍ത്തികള്‍ അടച്ചുതുടങ്ങി. യൂണിയന്‍ ഒറ്റക്കെട്ടായി മഹമാരിയെ നേരിടുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആഭ്യന്തര അതിര്‍ത്തികള്‍ അടയ്ക്കേണ്ടെന്ന ധാരണ പാലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ജര്‍മനി അടക്കം പല രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ജര്‍മനിയിലും രണ്ടു സ്റേററ്റുകള്‍ അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.

സ്ളോവാക്യയാണ് അതിര്‍ത്തി അടയ്ക്കാന്‍ ഏറ്റവും ഒടുവിലായി തീരുമാനിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യം. ട്രക്ക് ഡ്റൈവര്‍മാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അവര്‍ ജര്‍മനിയെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു.

ഓസ്ട്രിയയില്‍നിന്നു വരുന്നവര്‍ക്ക് ഇറ്റലിയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നടപടികള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു. രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീൻ അടക്കം ഇതിന്റെ ഭാഗമാണ്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചെക്ക് റിപ്പബ്ളിക്കും അതിര്ത്തി പരിശോധനകള്‍ കര്‍ക്കശമാക്കി. അനിവാര്യമല്ലാത്ത യാത്രകള്‍ യൂറോപ്യന്‍ യൂണിയനുള്ളിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിന്‍ലന്‍ഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com