ADVERTISEMENT

ബര്‍ലിന്‍∙ ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജര്‍മനി കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളുടെയും കൂട്ടത്തിലാണ് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സ്ഥാനം. എന്നാല്‍, രാജ്യത്തെ കോവിഡ് വാക്സീനേഷന്‍ ക്യാംപെയ്നില്‍ വന്ന പാളിച്ചകള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ കളങ്കമായി മാറുന്നതിന്റെ സൂചനകളാണ് സമീപസമയത്ത് ദൃശ്യമാകുന്നത്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവുറ്റ രീതിയില്‍ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യാന്‍ ജര്‍മനിയിലെ മെര്‍ക്കല്‍ ഭരണകൂടത്തിനു സാധിച്ചിരുന്നു. എന്നാല്‍, ഭരണകാലാവധിയില്‍ ഏഴു മാസം മാത്രം ശേഷിക്കെ, വാക്സീന്‍ വിതരണത്തില്‍ വന്ന പാളിച്ചകള്‍ തിരുത്താന്‍ അവര്‍ക്കു സമയം തീരെ കുറവ്.

65,000 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ചിലേക്ക് കൂടി നീട്ടിക്കഴിഞ്ഞു. ഓസ്ട്രിയയും ചെക്ക് റിപ്പബ്ളിക്കും പോലുള്ള രാജ്യങ്ങളുമായി അതിര്‍ത്തി അടയ്ക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍, ഇപ്പോഴും ജര്‍മനിക്കാരില്‍ നാലു ശതമാനത്തിനു മാത്രമാണ് ഇനിയും വാക്സീന്‍ ലഭ്യമായിട്ടുള്ളത്.

ഇസ്രയേല്‍ 70 ശതമാനം പേര്‍ക്കും യുഎഇ 47 ശതമാനം പേര്‍ക്കും യുകെ 20 ശതമാനം പേര്‍ക്കും വാക്സീന്‍ നല്‍കിക്കഴിഞ്ഞ സാഹചര്യത്തിലാണ് ജര്‍മനിയുടെ ഈ മെല്ലെപ്പോക്ക്. യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായി വാക്സീന്‍ വിതരണ സമ്പ്രദായം ഏകീകൃതമാണെന്നും, മാന്ദ്യം എല്ലായിടത്തുമുണ്ടെന്നും പറയാമെങ്കിലും, മാള്‍ട്ട പത്തു ശതമാനം പേര്‍ക്കും ഡെന്‍മാര്‍ക്ക് ആറു ശതമാനം പേര്‍ക്കും ഇതിനകം വാക്സീന്‍ നല്‍കിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com