sections
MORE

പ്രവാസികൾക്ക് വേണ്ടത് എന്തെന്ന് അറിയാൻ തരൂർ, പിന്നാലെ പിണറായിയും ഉമ്മൻ ചാണ്ടിയും

Shashi-Tharoor-2
SHARE

ലണ്ടൻ ∙ നിയമസഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തി നിൽക്കെ പ്രവാസികളുടെ മനസറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും നേതാക്കൾ എത്തുന്നു. യുഡിഎഫിനായി ജനകീയ പ്രകടന പത്രിക തയാറാക്കാൻ നേതൃത്വം നൽകുന്ന ശശി തരൂർ എംപി ഇന്ന് വിവിധ രാജ്യങ്ങളിലെ പ്രവാസികളുമായി സൂം മീറ്റിലൂടെ സംവദിക്കും. യുഎഇ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബ്രിട്ടൻ, ജർമനി, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്  എന്നിവിടങ്ങളിലെ മലയാളികളുമായാണ് വെള്ളിയാഴ്ച തരൂർ ഓൺലൈനിലൂടെ ആശയവിനിമയം നടത്തുന്നത്. 

831 0770 5912 എന്ന മീറ്റിംങ് ഐഡിയിൽ കേരള എന്ന പാസ്കോഡ് അടിച്ചാൽ തരൂരിനൊപ്പം ചേർന്ന് ജനകീയ പ്രകടന പത്രികയിലേക്കുള്ള നിർദേശങ്ങൾ നൽകാം. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മീറ്റിംങ് ആരംഭിക്കുക. ഓരോ രാജ്യത്തെയും സമയവ്യത്യാസം കണക്കാക്കി മീറ്റിംങ്ങിൽ പങ്കെടുക്കാം. ബ്രിട്ടനിലെ ബ്രിട്ടീഷ് സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് മീറ്റിംങ്. ഒഐസിസി, ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകളുമായി ചേർന്നാണ് കോൺഗ്രസ് പാർട്ടി ലോകോത്തര കേരളത്തിനായുള്ള ഈ അഭിമുഖ പരിപാടി സംഘടിപ്പിക്കുന്നത്. 

എൽഡിഎഫ് ബ്രിട്ടനിലെയും അയർലൻഡിലെയും പ്രവാസികളുമായി ഇതിനോടകം രണ്ടുവട്ടം ആശയവിനിമയം നടത്തുകയും പ്രവാസികൾക്കിടയിലെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുകയും ചെയ്തു. ജനിവരി 23ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ, കേരളാ കോൺഗ്രസ് എം നേതാവ് റോഷി അഗസ്റ്റ്യൻ എംഎൽഎ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ഇടതു പ്രചാരണത്തിന്റെ തുടക്കം. കഴിഞ്ഞ ഞായറാഴ്ച ധനമന്ത്രി തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയും സംബന്ധിച്ച സൂം മീറ്റിംങ്ങിൽ ഇടത് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കേണ്ട വിഷയങ്ങൾ പ്രവാസികളോട് ചോദിച്ചറിഞ്ഞിരുന്നു. 

വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയും  പങ്കെടുക്കുന്ന പരിപാടിയാണ് യൂറോപ്പ് പ്രവാസികൾക്കായി ഇടത് പ്രവർത്തകരും പ്രവാസി കേരളാ കോൺഗ്രസും ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ചുള്ള തുടർ പരിപാടികൾ ഒഐസിസി യുകെയും ആലോചിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA