sections
MORE

കോവിഡില്‍ പരിഭ്രമിക്കേണ്ടെന്നു മെര്‍ക്കല്‍

angela-merkal
SHARE

ബര്‍ലിന്‍∙ ജര്‍മനിയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ നീക്കുന്നതിനുള്ള ആലോചനയിലെന്ന് ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. 

കൊറോണ വൈറസ് പാന്‍ഡെമിക് എത്രത്തോളം വ്യക്തിഗതമാണെന്ന് അവർ തന്‍റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നമുക്കെല്ലാവര്‍ക്കും അറിയാം. നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനോ കൊണ്ടുവരാനോ കഴിയുമ്പോള്‍ അതു നടപ്പിലാക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. ലോകമെമ്പാടും ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും മഹാമാരിയെ വ്യത്യസ്തമായിട്ടാണ് അളക്കുന്നത് എന്നും അവര്‍ പറഞ്ഞു.

കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആര്‍ജിക്കാന്‍ ജര്‍മനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സീന്‍ തന്നെയാണെന്നു സര്‍ക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്ററ്യന്‍ ഡ്രോസ്റ്റന്‍ പറ​ഞ്ഞു.

അസ്ട്രസെനക്ക വാക്സീന്‍റെ കാര്യത്തില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്രയും കൂടുതല്‍ പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റന്‍.

ജര്‍മനിയില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സീനുകളും നല്ലതാണ്. സൂപ്പില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ചു നോക്കേണ്ട ആവശ്യമില്ലെന്നും ഡ്രോസ്റ്റന്‍റെ വിശദീകരണം.

അതേസമയം കൊറോണക്കാലത്ത് 2020ല്‍ ജര്‍മന്‍കാരുടെ ആകെ ശമ്പളത്തില്‍ രേഖപ്പെടുത്തിയത് ശരാശരി ഒരു ശതമാനത്തിന്‍റെ കുറവ്. രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഒരു വര്‍ഷം കണക്കാക്കുന്ന ഏറ്റവും വലിയ കുറവാണിത്. 2007 മുതലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ ശേഖരിച്ചു തുടങ്ങിയത്.കോവിഡ് മഹാമാരും അതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും തന്നെയാണ് ഇതിനു പ്രധാന കാരണമെന്ന് കണക്കുകള്‍ പുറത്തുവിട്ട ഫെഡറല്‍ സ്ററാറ്റിക്സ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.2008~09ലെ സാമ്പത്തിക മാന്ദ്യകാലത്തും ഈ രീതിയുള്ള ശമ്പളക്കുറവ് ഉണ്ടായിട്ടില്ല. അതേസമയം, ശരാശരി വിലകളില്‍ അര ശതമാനത്തിന്‍റെ വര്‍ധനയും 2020ല്‍ രേഖപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA