സൂറിക് ∙ യൂറോപ്പ് കൊടും തണുപ്പിൽ തണുത്തു വിറയ്ക്കുന്നു. സ്വിറ്റ്സർലൻഡിലെ ഗ്ലാറ്റ് ആൽപിൽ ഞായറാഴ്ച്ച വെളുപ്പിന് മൈനസ് 44.4 സെന്റി ഗ്രെഡായിരുന്നു താപനില. സമുദ്രനിരപ്പിൽ നിന്നും 1850 മീറ്റർ ഉയരത്തിൽ ആൽപ്സിനോട് ചേർന്നാണ് ഗ്ലാറ്റ് ആൽപ് എങ്കിൽ, സ്വിറ്റ്സർലൻഡിലെ സമതലങ്ങളിലും നഗരങ്ങളിൽ പോലും മൈനസ് 10 ന് താഴെയാണ് താപനില. സൂറിക് സിറ്റി പരിധിയിൽ ഞായറാഴ്ച്ച രാവിലെ 8.30 ന് താപനില മൈനസ് പത്താണ്.

സ്വിറ്റ്സർലൻഡ് മാത്രമല്ല യൂറോപ്പ് എമ്പാടും സൈബീരിയൻ കാലാവസ്ഥയുടെ കുളിരിലാണ്. ഞായറാഴ്ച രാവിലെ 8.30ന് വിവിധ യൂറോപ്യൻ നഗരങ്ങളിലെ താപനില ഇനി പറയും പ്രകാരമാണ്: ആംസ്റ്റർഡാം -6 , ബെർലിൻ -7, ലണ്ടൻ +1, പാരീസ് -6, റോം സിറോ ഡിഗ്രി, വാഴ്സോ -5. ഉത്തര ധ്രുവത്തിൽ നിന്നുള്ള ആർട്ടിക് വായുവിന് യൂറോപ്പിൽ എമ്പാടും എത്താനുള്ള അനുകൂല സാഹചര്യമാണ് നിലവിലെ തീവ്ര ശൈത്യത്തിന് കാരണം. മിക്കയിടങ്ങളിലും മഞ്ഞുറഞ്ഞു ഐസ് ആയി മാറിയിട്ടുണ്ട്.