sections
MORE

ഹരിദാസ് തെക്കുംമുറിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 

haridas-memorial
SHARE

ലണ്ടൻ∙ ഒഐസിസിയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തിൽ നടന്ന തെക്കുംമുറി ഹരിദാസിന്റെ അനുശോചന ചടങ്ങിൽ ഒഐസിസി ജോയിന്റ് കൺവീനർ കെ.കെ.മോഹൻദാസ് അനുശോചന ചടങ്ങിൽ എത്തിയവരെ സ്വാഗതം ചെയ്തു. കേരള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നേതാക്കളും യുകെയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ പ്രതിഭകൾ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ അനുശോചന സന്ദേശം അറിയിച്ചു,

ലണ്ടനിലെ ഹോട്ടൽവ്യവസായ മേഖലയിലെ പ്രമുഖനും മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്ധ്യോഗസ്ഥനും, ലോക കേരള സഭാ പ്രസീഡിയവും, ഒഐസിസി യുകെയുടെ അധ്യക്ഷനും ലണ്ടനിലെ ഗുരുവായുരപ്പ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാനും വിവിധ കലാ സാംസ്കാരിക രംഗങ്ങളിലെ അംഗവും യുകെ മലയാളികളുടെ സഹായിയുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ ദേഹവിയോഗത്തിൽ മനംനൊന്ത് നൂറുകണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.

ഒഐസിസി യുകെ നടത്തിയ അനുശോചന യോഗത്തിൽ കേരളത്തിൽ നിന്നും, മുൻ മന്ത്രി കെ.സി, ജോസഫ് എംഎൽഎ, മുൻ മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ, വി.ടി.ബൽറാം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡൽഹി ജനറൽ സെക്രട്ടറി ജയരാജ്, നജീബ് കാന്തപുരം, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിമാരായ മഹാദേവൻ ,ജോപ്പച്ചൻ തെക്കേക്കുറ്റ്, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ജിൻസൺ വർഗ്ഗീസ്, ഐഒസി വൈസ് പ്രസിഡന്റ് ഗുർമിന്ദർസിംങ്ങ്, ശേഖർ (തമിഴ്നാട് ) വിജയകുമാർ,  ബാർബറ വിജയകുമാർ, മുരളി വിദ്യാധരൻ (SNGM of UK) പ്രഭാകർ കാസാ, സച്ചിദാനന്ദൻ പിള്ള അടക്കം നിരവധി ആളുകൾ  അനുശോചനം രേഖപ്പെടുത്തി.

യുകെയിലെ സൗത്ത് ഹാൾ എംപി വീരേന്ദ്ര ശർമ്മ, ഡപ്പൂട്ടി മേയർ സുനിൽ ചോപ്ര, മുൻ മേയറൻമാരായ, ഫിലിപ്പ് ഏബ്രഹാം , മഞ്ചു ഷാഹുൽ ഹമീദ്, ടോം ആദിത്യ, മുൻകൗൺസിലർ ജോസ് അലക്സാണ്ടർ, ആനന്ദ് ടിവിയുടെ എംഡി, ശ്രീകുമാർ, ഷൈജുമോൻ (ബ്രിട്ടീഷ് മലയാളി )കെഎംസിസിയുടെ നേതാക്കൻമാരായ,  അർഷാദ്, നുജും, ജോഹർ ,കേരള കോൺഗ്രസ് നേതാവായ സോണി കുര്യൻ, നോഡി ജേക്കബ്ബ് നിരവധി  കലാകാരൻമാരും ഒഐസിസി നേതാക്കളായ, ജോയിസ് ജയിംസ്, അൾസ ഹാർഅലി, സുജുഡാനിയേൽ, വിനോദ് ചന്ദ്രൻ , ഡോ. ജോഷി, നോയിച്ചൻ, ബിപിൻകുഴിവേലിൽ, മകേഷ് മിച്ചാം, സോണി ചാക്കോ, സുനിൽ രവീന്ദൻ, ബിനോയ് ഫിലിപ്പ്, സന്തോഷ് ബഞ്ചമൻ, ബിജു ഗോപിനാഥ്, സണ്ണി ലൂക്കോസ്, സാജു, ഐഷാലോറ, ജൻസൺ, പുഷ്പരാജ്, അഷറഫ്,  സുനുദത്ത്,  ജവഹർലാൽ ,ബേബിക്കുട്ടി ജോർജ്, റോണി, വിൽസൺ, സുനിൽ, മാത്യു, ജമാൽ, ഷാജിമോൻ,തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ടെക്നിക്കൽ കോർഡിനേഷൻ രാജേഷ് പാട്ടിലും യോഗ നിയന്ത്രണം ഒഐസിസി മാഞ്ചസ്റ്റർ റീജണൽ വൈസ് പ്രസിഡന്റ് ഷൈനു മാത്യു നിർവ്വഹിച്ചു അനുശോചന യോഗത്തിൽ എത്തിയ എല്ലാവർക്കും സെൻട്രൽ ലണ്ടൻ പ്രസിഡന്റ് അപ്പാ ഗഫൂർ നന്ദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA