ADVERTISEMENT

ലണ്ടൻ ∙ യുകെ യൂറോപ്യൻ മലയാളികൾക്കായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ പബ്ലിക്കേഷൻസ് മലയാളം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. 20 ക്ലാസുകൊണ്ട് കുട്ടികളെ മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. യുകെ യൂറോപ്പ്യൻ മലയാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് കുട്ടികൾക്ക് മലയാളം എഴുതുവാനും വായിക്കുവാനും അറിയില്ല എന്നത്. 

പിറന്ന നാടിനെ അറിയുവാനും മനസ്സിലാക്കുവാനും മലയാളം ഭാഷ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ പഠനത്തോടൊപ്പം കുട്ടികളിൽ മലയാളം ഭാഷയുടെ പഠനം കൂടി ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അമ്മ പബ്ലിക്കേഷൻസ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്. 

കുട്ടികൾക്കൊപ്പം മുതിർന്നവർക്കും മലയാളം പഠനത്തിന് അവസരം ഉണ്ടാകും. ഗ്രൂപ്പ്‌ ആയും ഒറ്റയ്ക്കും ക്ലാസുകൾ അറേഞ്ച് ചെയ്യും. താൽപര്യം ഉള്ളവർ +44 7770 114564 നമ്പറിൽ ബന്ധപെടുക. അല്ലെങ്കിൽ ammapublicationsuk21@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com