ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്ന ഹെസ്സന്‍ സംസ്ഥാനത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിർക്കനാവു നഗരത്തില്‍ പാര്‍ട്ടിരഹിതനായ ജര്‍മനിയിലെ രണ്ടാം തലമുറക്കാരന്‍ മിലന്‍ മാപ്ളശേരി പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 14 നു നടന്ന തിരഞ്ഞെടുപ്പില്‍ മേയറായി 78.59 വോട്ടു നേടിയാണ് 40 കാരനായ മിലന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 

പൊളിറ്റിക്കല്‍ സയസില്‍ മാസ്റ്റര്‍ ബിരുദമുള്ള മിലന്‍ കഴിഞ്ഞ 20 വര്‍ഷമായി മേയര്‍ സ്ഥാനം കൈയടക്കിയിരുന്ന ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയനെ ഞെട്ടിച്ചു കൊണ്ടാണ് മേയര്‍ സ്ഥാനത്തേയ്ക്ക് മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. 10,000 അധികം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.

2018 മുതല്‍ കുടുംബത്തോടൊപ്പം ബിര്‍ക്കനാവുവില്‍ താമസിക്കുന്ന മിലന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ താമസിക്കുന്ന എറണാകുളം സ്വദേശിയായ മാപ്ളശേരില്‍ ജോര്‍ജ് ബേസിലിന്റെയും മരിയയുടെയും മകനാണു മിലന്‍. മിലന്‍ ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. മിലന് ഒരു സഹോദരിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com