ADVERTISEMENT

ലണ്ടൻ∙ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സുജാത മോഹന്റെ ജന്മദിനത്തിൽ ആശംസകളുമായി ജന്മദിനഗാനമൊരുക്കി  ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ അധ്യാപകരും വിദ്യാർഥികളും. ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി സുജാതയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് കൊണ്ട് തയാറാക്കിയ  ഗാനത്തിന്റെ പ്രകാശനം മാർച്ച് 30 ന് ട്യൂട്ടേഴ്സ് വാലി മാനേജിംഗ് ഡയറക്റ്റർ നോർഡി ജേക്കബ് നിർവ്വഹിച്ചു. സുജാത മോഹൻ സന്നിഹിത ആയിരുന്നു .

ട്യൂട്ടേഴ്സ് വാലി അധ്യാപകൻ ഋത്വിക് അശോക് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ഈ ഗാനമാല്യത്തിൽ സംഗീത  അധ്യാപകരായ സജിത ബിനു, ശ്രുതി, നീന എന്നിവരോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധി  സംഗീത വിദ്യാർഥികളും ആണ് ഈ ഗാനസമാഹാരത്തിൽ പാടിയിട്ടുള്ളത് .സുജാത പാടിയിട്ടുള്ള മനോഹരഗാനങ്ങൾ കോർത്തിണക്കിയാണ് ഈ ഗാനമാല അണിയിച്ചൊരുക്കിയിരുന്നത്.

https://www.youtube.com/watch?v=VsGjY9oy0nw 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com