ADVERTISEMENT

ലണ്ടൻ ∙ ആസന്നമായ കേരളാ അസംബ്ലി തിരഞ്ഞെടുപ്പിൽ യുഡിഫ് നു കൈത്താങ്ങായി ഐഒസി യുകെ കേരളാ ചാപ്റ്റർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും മനസ്സിൽ താലോലിക്കുന്ന യുകെ യിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ്മയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ യുടെ കേരള ചാപ്റ്റർ, കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു രൂപീകരിച്ച 'ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അനുകരണീയവും അഭിമാനവും കരുത്തും പകരുന്നതുമായെന്നു കോൺഗ്രസ് നേതാക്കൾ. 

നിയമ സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ)  പുറത്തിറക്കിയ ഹൃസ്യ ചിത്രം 'നാട് നന്നാകാൻ യുഡിഫ്' നാല് ദിവസങ്ങൾക്കിടയിൽ അരലക്ഷത്തോളം പേര് കാണുകയും നിരവധിയാളുകൾ പങ്കിടുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസി, തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടയിൽ സ്വന്തം സമ്മദിദാനാവകാശം എങ്ങിനെ വിലയിരുത്തണം എന്നുള്ളതായിരുന്നു ചിത്രത്തിൻറെ പ്രമേയം. ഓരോ വോട്ടർമാരും തങ്ങളുടെ സമ്മദിദാനം വിനിയോഗിക്കുന്നതിനു മുമ്പായി വിചിന്തനം ചെയ്യേണ്ട പ്രമേയം ഉൾക്കൊള്ളുന്ന ചിത്രം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവീനർ രാജേഷ് പാട്ടീൽ ആണ് നിർമ്മിച്ചത്. പ്രസ്തുത ചിത്രത്തിൽ നിരവധി സിനിമ സീരിയൽ പ്രവത്തകർ വേഷമിട്ടിട്ടുണ്ട്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുരീയം സിനിമയുടെ സംവിധായകൻ ജിതിൻ കുമ്പുക്കട്ട് ആണ്. ലിങ്ക്: https://fb.watch/4v19hTj-yl/ 

അർഹമായ സ്ഥാനാർഥികൾക്ക് സഹായവും, ബാനറുകൾ നൽകിയും,  ഐഒസി യു കെ യുഡിഫ് നു കരുത്തേകുകയാണ്. തിരഞ്ഞെടുപ്പ് വേദികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഭിമാന നേതാക്കളും, ജനങ്ങൾ ഹൃദയത്തിലേറ്റിയ ദേശീയ നേതാക്കളായ രാഹുൽജിയുടെയും  പ്രിയങ്കജിയുടെയും നിയോജക മണ്ഡല  സന്ദർശന വേളകളിൽ അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള സ്ഥാനാർഥികളുടെ അടക്കം ബാനറുകളും പോസ്റ്ററുകളും ഐഒസി യുടെ ലേബലിൽ തന്നെ തിരഞ്ഞെടുപ്പ് രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കുമ്പോൾ പ്രാദേശിക കേന്ദ്രങ്ങൾക്ക് ഏറെ സഹായകമുകയാണ്. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിനിധി പ്രവർത്തനങ്ങൾ ഐഒസി യുടെ പ്രവർത്തന മേഖലകളിൽ ഏറെ ശ്രദ്ധേയമാവുന്നുണ്ട്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഊർജ്ജം പകരാൻ, കോൺഗ്രസ് പ്രസ്ഥാനമെന്ന അഭിമാന വികാരം ഉണർത്തി, പ്രസ്ഥാനത്തോടുള്ള കൂറും സ്നേഹവും ബോദ്ധ്യവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിനും  നിഷ്പക്ഷമതികൾക്കും അല്ലാത്തവർക്കും പ്രസ്ഥാനത്തെപ്പറ്റിയുള്ള വ്യക്തമായ അറിവ് നല്കുന്നതിനുമായി  ആവശ്യമായ എല്ലാ അടിസ്ഥാനവിവരങ്ങളടക്കം സമാഹരിച്ചു പൂർത്തിയാവുന്ന എംപവർ കോൺഗ്രസ് വെബ് ഇനി മുതൽ കോൺഗ്രസ്സിന്റെ ശക്തിസ്രോതസ്സാവും എന്ന് തീർച്ച. ബോബിൻ ഫിലിഫ് എന്ന കോൺഗ്രസിന്റെ കരുത്തനായ പടയാളി. സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രസ്തുത വെബ്  തയാറാക്കുമ്പോൾ അതിലേക്കുള്ള എളിയ പ്രോത്സാഹനം നൽകുവാനും ഈ തിരഞ്ഞെടുപ്പ് വേളയിൽ ഐഒസി യുകെ കേരളാ ചാപ്റ്ററിനു കഴിഞ്ഞുവെന്നതും  കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള അഭികാമ്യമായ സ്നേഹവും പ്രതിബദ്ധതയുമാണ് കാണിക്കുക.  

വിവിധ പരിപാടികൾക്കു പ്രസിഡണ്ട് സുജു ഡാനിയേൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രാജേഷ് പാട്ടീൽ, അശ്വതി നായർ, സുരാജ് കൃഷ്ണൻ, ബോബിൻ ഫിലിഫ്, ഇൻസൺ ജോസ്, അപ്പച്ചൻ,അജിത്‌, അനിൽ, ജോസഫ് കൊച്ചുപുരക്കൽ എന്നിവർ നേതൃത്വം നൽകി. ഐഒസി ദേശീയ പ്രസിഡന്റ് കമൽ ദാലിവാൽ, വൈസ് പ്രസിഡണ്ട് ഗുർമിന്ദർ എന്നിവരും ഐഒസി യുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഒപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com