ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് ‘Buona Pasqua’  ക്ക് വിജയകരമായ സമാപനം.  വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് 5 മുതൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ ദിവസവും മുന്നോറോളം കുട്ടികളാണ് പങ്കെടുത്തുവന്നത്.  ദിവസേന 5 വിജയികളെ വീതം പ്രഖ്യാപിച്ച മത്സരങ്ങൾ അയർലൻഡിലെ യുവതലമുറ ആവേശത്തോടെ സ്വീകരിച്ചു. 

 അയർലൻഡിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ ഈസ്റ്റർ ദിനം വൈകിട്ട് 6 മണിക്ക് സൂം വഴിയാണ് നടത്തിയത്. ലൂക്കൻ കുർബാന സെന്റർ അംഗങ്ങളായ ജോയൽ രാജേഷ് ജോസഫ്, അമൽ രാജേഷ് ജോസഫ് എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി.  ബ്ലാഞ്ചാർഡ്സ്ടൗണിൽ നിന്നുള്ള ജൂവൽ ഷൈജൊ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എസ്എംവൈഎം സെക്രട്ടറി ഹണി ജോസ് (സോർഡ്സ്) ആയിരുന്നു ഗ്രാൻഡ് ഫിനാലെയുടെ ക്വിസ് മാസ്റ്റർ.  

പരിപാടിക്ക് സിറോ മലബാർ സഭയുടെ അയർലൻഡ് കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, എസ്എംവൈഎം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം  ഹെഡ്മാസ്റ്റേഴ്സ് കോഓർഡിനേറ്റർ  ജോസ് ചാക്കോ, എസ്എംവൈഎം ആനിമേറ്റർ ജിൻസി ജിജി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com