ADVERTISEMENT

 

പ്രിസ്റ്റിന ∙ കൊസവോയ്ക്ക് വീണ്ടും വനിതാ പ്രസിഡന്റ്. മുൻ സ്പീക്കറായ വ്ജോസ ഉസ്മാനി സദ്രിയു (38) ആണ് പുതിയ പ്രസിഡന്റ്. രണ്ടാമത്തെ വനിതാ പ്രസിഡന്റ് ആയ സദ്രിയു മുൻപ് താൽക്കാലികമായി പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഹാഷിം താച്ചി രാജിവച്ചതുമുതല്‍ രാജ്യത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

പ്രധാനമന്ത്രി ആല്‍ബിന്‍ കുര്‍ത്തിയുടെയും അദ്ദേഹത്തിന്റെ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ പാര്‍ട്ടിയുടെയും ഉറച്ച പിന്തുണയോടെയാണ്  ഉസ്മാനി പ്രസിഡന്റ് സ്ഥാനത്തേക്കു വരുന്നത്.

120 അംഗ പാര്‍ലമെന്റിലെ 82 പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ബാക്കിയുള്ളവര്‍ വിട്ടുനിന്നു. 82 എംപിമാരില്‍ 71 പേരും  ഉസ്മാനിയെ അനുകൂലിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com