sections
MORE

കവിയരങ്ങും മനോധർമ നാടകവും റോമിൽ

drama-rome-1
SHARE

റോം∙ തീയെത്രോ ഇന്ത്യാനോ റോമാ, ലോകനാടക ദിനമായ മാർച്ച് 27നു നടത്താനിരുന്ന, കവിയരങ്ങും മനോധർമ നാടകവും ഏപ്രിൽ 11 ഞായറാഴ്ച രാവിലെ പത്തുമണിക്ക് റോമിലെ ഏറ്റവും ചരിത്ര പ്രധാന്യം ഉള്ള മ്യൂസിയോ നാസിയോണേൽ ഡി കാസ്റ്റൽ സാന്റ് ആഞ്ചലോ മോണമെന്റിനടുത്തു വച്ച് നടത്തി. പ്രസ്തുത ചടങ്ങിൽ പ്രശസ്ത ഇറ്റാലിയൻ നടൻ, ശബ്ദ നടൻ, ഹാസ്യനടൻ, സംവിധായകൻ, സംഗീതജ്ഞൻ, ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നിവയായിരുന്ന ലൂയിജി പ്രോയെറ്റി ജിജി യെയും, ഒപ്പം അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിലെ കവികളെയും കലാകാരന്മാരെയും റോമിലെ കലാസാംസ്കാരിക കൂട്ടായ്മ അനുസ്മരിക്കുകയും ചെയ്തു.

drama-rome-3

റോമിലെ പ്രശസ്ത ഗായകനും, സംഗീത സംവിധായകനും ആയ ജോജോ ആലപ്പാട്ട് ഈ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.  ജോസ് ഭാരത് വേദ ടൂർസ് മുഖ്യാഥിതിയും, വിൻസെന്റ് ചക്കാലമറ്റത്തു അദ്ധ്യക്ഷനും ആയ ഈ ചടങ്ങിൽ, ഇറ്റാലിയൻ നടൻ ലൂയിജി പ്രോയെറ്റിയെ  ബെന്നി തോമസും, കവയത്രിയും, പരിസ്ഥിതി പ്രവർത്തകയും ആയ സുഗതകുമാരി ടീച്ചറെ ബിന്നി ഒലുക്കാരനും, പദ്മശ്രീ ജേതാവായ കവി ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരിയെ ബെന്നിച്ചനും, പ്രശസ്ത യുവകവി അനിൽ പനച്ചൂരാനെ, പനച്ചൂരാൻ കവിതകളെ മനസ്സിൽ കൊണ്ടു നടക്കുന്ന  സാബുവും, യുവ നാടക പ്രവർത്തകനും സിനിമാ നടനും, ചാനൽ പ്രോഗ്രാമ്മറും തന്റെ കലാജീവിതത്തിൽ അതിദൂരം യാത്ര ചെയ്യേണ്ടിയിരുന്ന അനിൽ നെടുമാങ്ങാടിനെ സ്കൂൾ ഓഫ് ഡ്രാമയിൽ ഒരുമിച്ചു പഠിയ്ക്കുയും  തീയെത്രോ ഇന്ത്യാനോ റോമായുടെ സ്ഥാപകനുമായ  ജോബി അഗസ്റ്റിനും, ഈ മഹത് വ്യക്തികളെ ഹൃദയം തൊട്ടവാക്കുകളാൻ അനുസ്മരിച്ചു. മുപ്പതോളം പേർ പങ്കെടുത്ത ഈ അനുസ്മരണ പരിപാടിയിൽ, കുട്ടികളും മുതിർന്നവരും ചേർന്ന് പതിനഞ്ചു കവിത ചൊല്ലുകയും രണ്ടു പേർ അഞ്ചു മിനിട്ടോളം ദൈർഘ്യം ഉള്ള മനോധർമ്മ നാടകം അവതരിപ്പിയ്ക്കുകയും ചെയ്തു. രണ്ടു മണിക്കൂർ എല്ലാ കോവിഡ് പ്രൊട്ടോക്കോളും അനുസരിച്ചു നടന്ന അനുസ്മരണാചടങ്ങിനും കവിയരങ്ങിനും  സാബു സ്കറിയ സ്വാഗതവും ബെന്നിച്ചൻ ജോസഫ് നന്ദിയും പറഞ്ഞു.

drama-rome-2

മ്യൂസിയോ  നാസിയോണേൽ ഡി കാസ്റ്റൽ സാന്റ് ആഞ്ചലോ

ഇറ്റലിയിലെ റോമിലെ പാർക്കോ അഡ്രിയാനോയിലെ ഒരു വലിയ സിലിണ്ടർ കെട്ടിടമാണ് കാസിൽ സാന്റ് ആഞ്ചലോ. റോമൻ ചക്രവർത്തിയായ ഹാട്രിയൻ തനിക്കും കുടുംബത്തിനും ഒരു ശവകുടീരമായിട്ടാണ് ഇത് ആദ്യം ഉപയോഗിച്ചത്. ഒരുകാലത്ത് റോമിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു കാസ്റ്റൽ സാന്റ് ആഞ്ചലോ. ഈ കെട്ടിത്തിന്റെ മുകളിലെ പ്രതിമ മൈക്കൽ ആർക്കേഞ്ചൽ ആണ്. ഇത് ഇപ്പോഴും റോമിന്റെ മധ്യഭാഗത്തു നിന്നും ടൈബർ നദിയുടെ ഇടത് കരയിൽ നിന്നും മനോഹരമായ ഒരു ആസ്വാദനം നൽകുന്നു, കൂടാതെ ക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ ഉയർന്ന ഉപകരണങ്ങൾ കൈവശം വച്ചിരിക്കുന്ന  മാലാഖമാരുടെ പ്രതിമകളും പേരുകേട്ടതാണ്. പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാർപ്പാപ്പ ഇതിന്റെ ഘടനയെ ഒരു കോട്ടയാക്കി മാറ്റി ; നിക്കോളാസ് മൂന്നാമൻ മാർപ്പാപ്പ സെന്റ് പീറ്റേഴ്സ്  ബസിലിക്കയുമായി കോട്ടയെ ബന്ധിപ്പിച്ചു. 1527 ൽ റോമിൽ നിന്ന് പുറത്താക്കപ്പെട്ട ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പയുടെ അഭയകേന്ദ്രമായിരുന്നു ഈ കോട്ട, പിന്നീട് മാർപ്പാപ്പ ഭരണകൂടം സാന്റ് ആഞ്ചലോയെ ജയിലായി ഉപയോഗിച്ചു; ഉദാഹരണത്തിന് ജിയോർഡാനോ ബ്രൂണോ ആറുവർഷം അവിടെ തടവിലായി. ശിൽപിയും സ്വർണ്ണപ്പണിക്കാരനുമായ ബെൻവെനുട്ടോ സെല്ലിനിയും മാന്ത്രികനും ചാർലാറ്റൻ കാഗ്ലിയോസ്ട്രോയും ആയിരുന്നു മറ്റ് തടവുകാർ. അകത്തെ ചെറിയ മുറ്റത്ത് വധശിക്ഷ നടപ്പാക്കി. 1901 ൽ നിർത്തലാക്കിയ ഈ കോട്ട ഇപ്പോൾ ഒരു മ്യൂസിയമാണ്, മ്യൂസിയോ നാസിയോണേൽ ഡി കാസ്റ്റൽ സാന്റ്  ആഞ്ചലോ.

drama-rome-4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA