ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് കൗൺസിലിന്റെ 2021 -22 വർഷത്തേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. പാത്രിയേർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രപൊലീത്തയുടെ  അധ്യക്ഷതയിൽ  ഓൺലൈൻ ആയി കൂടിയ വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവഹികളെ തിരഞ്ഞെടുത്തത്.

അയർലൻഡിലെ എല്ലാ യാക്കോബായ ദേവാലയങ്ങളിലെയും അൽമായ  പ്രതിനിധികൾ ഉൾകൊള്ളുന്ന സമിതിയുടെ സെക്രട്ടറി ആയി  റെവ. ഫാ. ജിനു കുരുവിളയെയും  ട്രസ്റ്റിയായി ചിക്കു പോളിനെയും (ഡബ്ലിൻ) തിരഞ്ഞെടുത്തു 

റവ. ഫാ. ഡോ. ജോബിമോൻ സ്കറിയ (വൈസ് പ്രസിഡണ്ട് ) ,ബിജു പോൾ (വാട്ടർഫോർഡ് ) ജോയിന്റ് സെക്രട്ടറി -  പോൾ കെ പീറ്റർ  ( സോഡ്സ് )ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ  കൂടാതെ വികാരിയേറ്റ്‌  കൗൺസിൽ അംഗങ്ങൾ  ആയി സാബു കല്ലിങ്കൽ (ഡബ്ലിൻ ), സന്ദീപ് കല്ലിങ്കൽ (താലാ), എൽബിൻ ജോസഫ് (കോർക്ക് ), സുനിൽ ഗീവറുഗീസ്(ഗാൾേവ), അജീഷ്  അബ്രഹാം (ട്രെലി), തോമസുകുട്ടി  അബ്രാഹാം (ടുളമോർ ),  ബിജുമോൻ മാത്യു  (ട്രിം ) ബേസിൽ അബ്രഹാം (ദ്രോഹ ), എക്സ്  എക്സ് ഓഫിഷ്യൽ ആയി മുൻ ട്രസ്റ്റി ബിനു ബി അന്തിനാട്  എന്നിവരെയും  ഓഡിറ്റേഴ്‌സ് ആയി ജോജൻ പി ഏലിയാസ് (ഡബ്ലിൻ), ബെയ്‌സ് രാജ് മാത്യു (താല) എന്നിവരെയും യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു 

ireland-patriarchal-vicariate-2

അയർലൻഡിലെ യാക്കോബായ സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് അയർലൻഡിൽ നിലവിലുള്ള ചാരിറ്റിസ് ആക്ട് 2009 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റീസ് ആക്ട് നിയമങ്ങൾക്കു വിധേയമായി   ഭരിക്കപ്പെട്ടുവരുന്നതുമായ ഒരു ആത്മീയ പ്രസ്ഥാനം ആകുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com