ADVERTISEMENT

ലണ്ടൻ∙ മജീഷ്യൻ ഗോപിനാഥ് മുതുകാടും കുട്ടികളുമായി ചേർ‍ന്നുള്ള "വിസ്മയ സാന്ത്വനം" ഏപ്രിൽ 18 ഞായറാഴ്ച യുകെ സമയം വൈകിട്ട് രണ്ടിനും ഇന്ത്യൻ സമയം വൈകിട്ട് 6.30നും നടക്കുന്നു. പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മായക്കാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ  പ്രോൽസാഹിപ്പിക്കുകയും അവർക്കു പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. അവർ അങ്ങനെ ജനിച്ചതും നമ്മൾ ആകാതിരുന്നതും തമ്മിലുള്ള വിത്യാസം, നമുക്കു കിട്ടിയ ഭാഗ്യത്തോടു കൂടി ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേർത്തു പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണു പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന്റെയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.

ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തിൽ  അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്കു ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെ യിലെയും അയർലൻഡിലെയും സുമനസ്സുകളും കലാസ്നേഹികളുമായ എല്ലാവർക്കും ഒരു അവസരം ഒരുങ്ങുകയാണ്.

യുക്മയുടെ ആഭിമുഖ്യത്തിൽ യുകെയിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണു “വിസ്മയ സാന്ത്വനം”.

vismaya-santhwananam-2

ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനംനടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിനു വേണ്ടി നിരവധി ട്രെയ്നിങ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രിൽ 18 നു ഞായറാഴ്ച യുകെ സമയം വൈകിട്ട് 2 നും  ഇന്ത്യൻ സമയം വൈകിട്ട് 6.30 നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓൺലൈനിലൂടെ ഇതു കാണാനാവും. 

ഈ പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്നു യുകെയിലെ എല്ലാ നല്ലവരായ  സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതി അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com