sections
MORE

കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെ ഫിൻലൻഡ് കോവിഡിനെ നേരിടുന്നു

finland
SHARE

ഹെൽസിങ്കി∙ ഫിൻലൻഡിൽ ഇതുവരെ കോവിഡ്- 19 ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഏകദേശം 83 ,000 പേർക്ക് . ഔദ്യോഗിക കണക്കുകൾ പ്രകാരം 881  മരണങ്ങൾ ആണു റിപ്പോർട്ട് ചെയ്തിരിക്കുന്നത് . രാജ്യത്തെ  21 ശതമാനം ജനതയ്ക്കു ഒരു ഡോസ് വാക്‌സിനേഷനെങ്കിലും  ഇതുവരെ ലഭിച്ചിട്ടുണ്ട് .

അസ്ട്രസെനകാ വാക്‌സിനേഷൻ എടുത്ത രണ്ടുപേരിൽ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ കണ്ടെത്തിയതിനാൽ ഈ  വാക്‌സിനേഷൻ ഇടക്കാലത്തു നിർത്തലാക്കിയിരുന്നു . എന്നാൽ  65 വയസിനു മുകളിലുള്ളവരിൽ ഇതിന്റെ അപകടസാധ്യത കുറവാണെന്നും ഈ പ്രായ പരിധിയിലുള്ളവർക്കു  വീണ്ടും അസ്ട്രസെനക്ക വാക്‌സിനേഷൻ തുടരാമെന്നുമാണ് ഇപ്പോഴത്തെ നിർദ്ദേശം. 

2,00,000 അസ്ത്ര സെനകാ വാക്‌സീനുകൾ  ഈ മാസം എത്തുമെന്നും, 1,50,000 ഫൈസർ  ബയോൺ ടെക് വാക്‌സിനുകൾ  അടുത്ത മാസങ്ങളിൽ ആഴ്‌ചതോറും എത്തുമെന്നുമാണു പ്രതീക്ഷ.

അതേസമയം  ജോൺസൻ ആൻഡ് ജോൺസൻ വാക്‌സീനുകൾ  യൂറോപ്പിലേക്കുള്ള വിതരണം തല്ക്കാലം നീട്ടിവച്ചിരിക്കുകയാണ്. എന്നാൽ ഈ തീരുമാനം,  മെയ് ദിനത്തോട് കൂടി 50 വയസിനു മുകളിലുള്ളവർക്കു ഒരു ഡോസ് വാക്‌സിനേഷൻ എങ്കിലും കൊടുക്കാമെന്ന പ്രതീക്ഷക്കു  കോട്ടം സംഭവിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 2 .4  മില്യൺ ജോൺസൻ ആൻഡ് ജോൺസൻ വാക്സീനുകളാണു ഫിൻലൻഡ്‌ ഓർഡർ ചെയ്തിരിക്കുന്നത്. 

മാർച്ച് 9 മുതൽ 13 റീജിയണുകളിൽ, പൊതുജനങ്ങൾ റെസ്റ്റോറന്റിൽ ഇരുന്ന് കഴിക്കുന്നത് വിലക്കിയിരുന്നു. അടഞ്ഞു കിടന്നിരുന്ന റസ്റ്ററന്റുകൾ, ബാറുകൾ, കഫേകൾ മുതലായവ നിയന്ത്രണങ്ങളോടുകൂടി  തുറന്നു പ്രവർത്തിക്കുവാൻ വീണ്ടും തീരുമാനമായി. ഈസ്റ്റർ അവധിക്കു ശേഷം, ഏപ്രിൽ ആദ്യവാരം ഗവണ്മെന്റ്  നിര്‍ദ്ദേശിച്ച ഭാഗികമായ ലോക്‌ഡൗൺ പ്രമേയം, ഭരണഘടനാ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചിരുന്നു .

finland2

ഡേ  കെയർ സെന്ററുകളും പ്രൈമറി സ്കൂളുകളും  ഇപ്പോഴും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കുന്നു. ഐടി മേഖലയിലുള്ളവർ ഓൺലൈൻ ആയിതന്നെ ജോലി തുടരുന്നു .ജൂൺ മാസത്തോടുകൂടി രാജ്യത്തു ഇപ്പോഴുള്ള നിയന്ത്രങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ  ഇളവുകൾ വരുത്തുവാനാണ് സാധ്യത . മെയ്‌മാസത്തോടുകൂടി ഹൈസ്കൂൾ ,വൊക്കേഷണൽ ക്ലാസ്സുകളിലെ കുട്ടികൾ ഓൺലൈൻ സ്കൂളിംഗ് അവസാനിപ്പിച്ചേക്കും. ലൈബ്രറി,മ്യൂസിയം, മറ്റു പൊതുസ്ഥലങ്ങൾ  മുതലായവ തുറന്നു കൊടുക്കാനും പൊതുസ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ കൂടുതൽ ഇളവുകൾ വരുത്തുവാനുമാണു തൽക്കാലത്തെ തീരുമാനം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA