ADVERTISEMENT

സൂറിക് ∙ ഇന്ത്യയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഫ്രഞ്ചു സർക്കാർ നിർബന്ധമാക്കി. ബ്രസീൽ, ദക്ഷിണാഫ്രിക്ക, അർജന്റീന, ചിലി എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കായിരുന്നു ഇതേവരെ ഫ്രാൻസിൽ നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിലെ കോവിഡ് കേസുകൾ ഉയർന്നതോടെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യയും ലിസ്റ്റിൽ ഇടംപിടിച്ചു. നിയമം ലംഘിക്കുന്നവർ കടുത്ത പിഴ ഒടുക്കേണ്ടിവരും. 

ലിസ്റ്റിലുള്ള അഞ്ചു രാജ്യങ്ങളിൽ ബ്രസീലിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ മറ്റു നാല് രാജ്യങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. കോവിഡിന്റെ ബ്രസീൽ വകഭേദത്തിന്റെ അത്ര മാരകമായതൊന്നും ഈ രാജ്യങ്ങളിൽ നിന്നും ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് വിമാനസർവീസുകൾ തുടരാൻ തുണയായത്. 

യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നു തന്നെ ഫ്രാൻസിലേക്കുള്ള യാത്ര നിലവിൽ പരിമിതമാണ്. പ്രധാനമായും ഫ്രഞ്ച് പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും, മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും, ഫ്രാൻസിൽ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും മാത്രമാണ് ഫ്രാൻസിലേക്കോ, പാരീസ് വഴി ട്രാൻസിറ്റ് യാത്രയ്‌ക്കോ അനുമതിയുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com